ആശാ വർക്കർമാരുടെ സമരം .... ഗവൺമെൻ്റ് സർക്കുലർ കത്തിച്ച് കോൺഗ്രസിന്റെ പ്രതിഷേധം .... സമരം ഒത്തുതീർപ്പാക്കണം: എൻ.സുരേഷ്.. വീഡിയോ ഈ വാർത്തയോടൊപ്പം



ആശാ വർക്കർ സമരം - ഗവൺമെൻ്റ് സർക്കുലർ കത്തിച്ച് പ്രതിഷേധിച്ചു.....ആശാ വർക്കർമാരുടെ സമരം ഒത്തുതീർപ്പാക്കണം- എൻ.സുരേഷ്

കോവിഡ് കാലഘട്ടത്തിൽ സ്വന്തം ജീവൻ പണയം വച്ച് മാതൃകാപരമായി സേവനം നടത്തിയ ആശാ വർക്കർമാരുടെ സമരം സർക്കാർ ദുരഭിമാനം വെടിഞ്ഞ് ഒത്തു തീർപ്പാക്കണമെന്ന് കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് എൻ.സുരേഷ് ആവശ്യപ്പെട്ടു.

    സമൂഹത്തിൽ ത്യാഗപൂർണ്ണമായ പ്രവർത്തനങ്ങൾ നടത്തുന്നവരാണ് ആശാ വർക്കർമാർ . പി എസ് സി മെമ്പർമാർക്ക് ലക്ഷങ്ങൾ വാരിക്കോരി കൊടുക്കുമ്പോഴും അടിസ്ഥാന വർഗ്ഗത്തെ അവഗണിക്കുന്ന ഗവൺമെൻ്റ് നയം അപലപനീയമാണെന്ന് സുരേഷ് പറഞ്ഞു.

വീഡിയോ ഇവിടെ കാണാം 👇


സെക്രട്ടേറിയറ്റിന് മുന്നിൽ രാപ്പകൽ സമരം നടത്തുന്ന ആശാവർക്കർമാർ ജോലിയിൽ പ്രവേശിച്ചില്ലെങ്കിൽ ബദൽ സംവിധാനമെന്ന സർക്കാർ ഉത്തരവിൻ്റെ പകർപ്പ് കത്തിച്ച് യൂത്ത് കോൺഗ്രസ് പാലാ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഐക്യദാർഢ്യ പ്രഖ്യാപനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ബ്ലോക്ക് പ്രസിഡൻ്റ് എൻ.സുരേഷ്.
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് കിരൺ മാത്യു അരീക്കൽ അദ്ധ്യക്ഷത വഹിച്ചു.


യു ഡി എഫ് പാലാ നിയോജക മണ്ഡലം ചെയർമാൻ പ്രൊഫ.സതീശ് ചൊള്ളാനി , ആൽബിൻ ഇടമനശ്ശേരി, സാബു അബ്രഹാം, തോമസ് ആർ വി ജോസ്, പ്രിൻസ് തയ്യിൽ, ഷോജി ഗോപി,ബിജോയി എബ്രഹാം,തോമസുകുട്ടി നെച്ചിക്കാട്ട് ,
ആനി ബിജോയി,ജോസഫ് പുളിക്കൻ, മായ രാഹുൽ,ലീലാമ്മ ഇലവുങ്കൽ , വക്കച്ചൻ മേനാംപറമ്പിൽ, ജേക്കബ്ബ് അൽഫോൻസ് ദാസ് ,ബിനു അറയ്ക്കൽ,മനോജ് വള്ളിച്ചിറ, മാത്യു കണ്ടത്തിപ്പറമ്പിൽ ,ജോസ് പൈകട,ജോസ് പനയ്ക്കച്ചാലി ഗോകുൽ ജഗന്നിവാസ്,


 അലോഷി റോയി,   ജോബിഷ്,തോമാച്ചൻ പുളിന്താനം, ബിജോയി തെക്കേൽ, അലക്സ് ചാരംതൊട്ടയിൽ, ജോയി മഠം, സജോ വട്ടക്കുന്നേൽ, ജോയിച്ചൻ പൊട്ടങ്കുളം,ബാബു കുഴിവേലി, അപ്പച്ചൻ പാതിപുരയിടം, ടെൻസൻ വലിയ കാപ്പിൽ,വേണു ചാമക്കാല, ജോയി പുളിക്കൽ,റെജി നെല്ലിയാനി, ബാബു മുളമൂട്ടിൽ ,ജോയി വടക്കേചാരം തൊട്ടിയിൽ എന്നിവർ പ്രസംഗിച്ചു.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments