ദേശീയപാതയില്‍ കാര്‍ ലോറിക്ക് പിന്നിലേക്ക് ഇടിച്ചുകയറി; ഗുരുതരമായി പരിക്കേറ്റ ഡോക്ടര്‍ മരിച്ചു, ഭാര്യ ആശുപത്രിയില്‍


ദേശീയപാതയില്‍ കാര്‍ ലോറിക്ക് പിന്നിലേക്ക് ഇടിച്ചുകയറി; ഗുരുതരമായി പരിക്കേറ്റ ഡോക്ടര്‍ മരിച്ചു, ഭാര്യ ആശുപത്രിയില്‍

കൊടുങ്ങല്ലൂരില്‍ ദേശീയ പാതയിലുണ്ടായ വാഹനാപകടത്തില്‍ ഡോക്ടര്‍ മരിച്ചു.  

എസ്എന്‍പുരത്ത് ദേശീയ പാതയില്‍ ടോറസ് ലോറിക്ക് പിന്നില്‍ കാറിടിച്ചായിരുന്നു അപകടം. കാര്‍ യാത്രക്കാരനായ കൊല്ലം കടപ്പാക്കട, എന്‍ട്ടിവി നഗറില്‍ അല്‍ സാറാ നിവാസില്‍ ഡോ.പീറ്റര്‍ (56) ആണ് മരിച്ചത്. 


എസ് എന്‍ പുരം പൂവ്വത്തുംകടവ സര്‍വ്വീസ് സഹകരണ ബാങ്കിന് സമീപം ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെ ആയിരുന്നു അപകടം. തെക്ക് ഭാഗത്തേക്ക് പോയിരുന്ന കാര്‍ മുന്നില്‍ പോയിരുന്ന ലോറിക്ക് പിന്നിലാണ് ഇടിച്ചത്. 


സാരമായി പരുക്കേറ്റ പീറ്ററിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇദ്ദേഹത്തിന്റെ ഭാര്യ ഡോ. സൂസനെ പരുക്കുകളോടെ കൊടുങ്ങല്ലൂര്‍ എ.ആര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. തൃശ്ശൂര്‍ മതിലകം പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments