അയ്മനം ഗ്രാമ പഞ്ചായത്ത് ഓഫീസിൽ സ്ത്രീയുടെ ഒറ്റയാൾ അതിക്രമം

 

കോട്ടയം  അയ്മനം ഗ്രാമപഞ്ചായത്ത് ഓഫീസിൽ സ്ത്രീയുടെ  അതിക്രമം, പ്രസിഡൻ്റ്, വൈസ് പ്രസിഡന്റ് സെക്രട്ടറി എന്നിവരുടെ ഓഫീസുകൾ അടിച്ചു തകർത്തു. ഇന്ന് രാവിലെ 9.30 യാണ് സംഭവം. അയ്മനം മുട്ടേൽ കോളനി സ്വദേശിനിയായ ശ്യാമള എന്ന സ്ത്രീയാണ് അതിക്രമം നടത്തിയത്. 



പഞ്ചായത്ത് പ്രവർത്തനങ്ങൾ കാര്യക്ഷമമല്ലെന്നും, വർഷങ്ങളായി പഞ്ചായത്തുമായി ബന്ധപ്പെട്ടുള്ള ആവശ്യങ്ങൾ നടപ്പാക്കാത്തതിൽ പ്രതിഷേധിച്ചുമാണ് അതിക്രമം നടത്തിയത് എന്നാണ് വിവരം.
 പഞ്ചായത്ത് പ്രസിഡൻ്റ് ബിജി രാജേഷ്, വൈസ് പ്രസിഡൻ്റ് മനോജ് കരീമഠം, സെക്രട്ടറി ഇൻ ചാർജ് എന്നിവരുടെ ക്യാബിൻ ഗ്ലാസ് ഇവർ അടിച്ചുതകർത്തു. 


കൂടാതെ പഞ്ചായത്ത് ഓഫീസിലും അക്രമങ്ങൾ നടത്തി. തടയാൻ സെക്യൂരിറ്റിയും, മറ്റു ജീവനക്കാരും ശ്രമിച്ചുവെങ്കിലും അതിക്രമത്തിന് പിന്നാലെ ഇവർ രക്ഷപ്പെട്ടു. വിവരമറിഞ്ഞതിനെ തുടർന്ന് വെസ്റ്റ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പിന്നീട് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. 






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments