ആശാ വർക്കർമാരുടെ സമരപ്പന്തൽ തകർത്തത് ഭരണകൂടഭീകരത : കേരളാ കോൺഗ്രസ് .


 ആശാവർക്കർമാർ ജീവിക്കാനുള്ള വേതനമാവശ്യ പ്പെട്ടുകൊണ്ടുനടത്തുന്ന നടത്തുന്ന ന്യായമായ സമരത്തെ പൊലീസിനെ വിട്ട് തകർക്കാൻ ശ്രമിയ്ക്കുന്നത്
ഭരണകൂടഭീകരതയുടെ തുടക്കമാണെന്നും ഇതിനെതിരെ സമൂഹം ഒറ്റക്കെട്ടായി പ്രതികരിക്കണ മെന്നും കേരള കോൺഗ്രസ് പാലാ നിയോജകമണ്ഡലം പ്രസിഡന്റ് ജോർജ് പുളിങ്കാട് .


ആശാ വർക്കർമാരുടെ സമരത്തിന് പിന്തുണ പ്രഘ്യാപിച്ചു കൊണ്ട് പാർട്ടി മീനച്ചിൽ മണ്ഡലം കമ്മിറ്റി പ്രാധമികാരോഗ്യ കേന്ദ്രത്തിനു മുൻപിൽ നടത്തിയ ധർണ്ണ ഉത്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം .മണ്ഡലം പ്രസിഡണ്ട് എബിൻ വാട്ടപ്പള്ളി അധ്യഷ ത വഹിച്ചു .


പാർട്ടി സംസ്ഥാന സെക്രട്ടറി ഷിബു പൂവേലി ,ഷാജി വെള്ളാപ്പാട് ,ജോഷി വട്ടക്കുന്നേൽ ,സാബു പൂവത്താനി ,ഷാജൻ മണിയാക്കുപാറ ,പ്രഭാകരൻ പടിയപ്പള്ളി ,ബോബി ഇടപ്പാടി ,അപ്പച്ചൻ പാലക്കുടി ,ബാബു കല്ലേക്കുളം ,ഷാജി പന്തലാടി ,ബേബി ചിലമ്പിൽ ,


അപ്പച്ചൻ തട്ടാറാത്ത് ,ഔസേപ്പച്ചൻ പരുത്തിപ്പാറ ,ബീബി വാട്ടപ്പള്ളിൽ ,ബാസ്റ്റിൻ കണ്ടത്തിൽ ,ജോസഫ് പറയരുതോട്ടം .ലൂക്കോസ് എഴുകനാൽ ,രാജേന്ദ്രൻ തേനംമാക്കൽ .വിജയൻ പൂത്തുറയിൽ എന്നിവർ പ്രസംഗിച്ചു .




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments