മീനച്ചിൽ ഗ്രാമ പഞ്ചായത്തിൽ ടേക് എ ബ്രേക്ക് നിർമ്മിക്കുന്നതിന് വേണ്ടി പൊതുമരാമത്ത് വകുപ്പ് നൽകിയ സ്ഥലത്ത് സ്വകാര്യ വ്യക്തി റോഡ് വെട്ടാൻ ശ്രമിച്ചു.

മീനച്ചിൽ ഗ്രാമ പഞ്ചായത്തിൽ ടേക് എ ബ്രേക്ക് നിർമ്മിക്കുന്നതിന് വേണ്ടി പൊതുമരാമത്ത് വകുപ്പ് നൽകിയ സ്ഥലത്ത് സ്വകാര്യ വ്യക്തി റോഡ് വെട്ടാൻ ശ്രമിച്ചു. 

ടേക്ക് എ ബ്രേക്ക് വരാതിരിക്കുന്നതിന് വേണ്ടി ഈ സ്വകാര്യ വ്യക്തി കോടതിയിൽ കേസ് നൽകിയിരുന്നു എങ്കിലും പഞ്ചായത്തിനനുകൂലമായ വിധി വന്നതോടെ അടുത്ത ശ്രമമെന്ന നിലയിലാണ് റോഡ് നിർമ്മിച്ച് നിർമ്മാണം തടസ്സപ്പെടുത്താൻ ശ്രമിക്കുന്നതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സോജൻ തൊടുക പറഞ്ഞു. ഒരു കാരണവരാലും ഈ റോഡ് അനുവദിക്കില്ല എന്നും അദ്ദേഹം പറഞ്ഞു. പാലാ പോലീസ് സ്ഥലത്തെത്തി റോഡിൻ്റെനിർമ്മാണ പ്രവർത്തനങ്ങൾ തുടരരുത് എന്നാവശ്യപ്പെട്ടു. ഗ്രാമപഞ്ചായത്ത് മെംബർ സാജോ പൂവത്താനിയും പ്രസിഡണ്ടിനൊപ്പം ഉണ്ടായിരുന്നു

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments