കാർ സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു…


 തിരുവനന്തപുരം വർക്കലയിൽ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. നടയറ സ്വദേശി ഷിബു ആണ് മരിച്ചത്.  

 ഈ മാസം നാലാം തീയതി ആയിരുന്നു ഷിബുവും കുടുംബവും സഞ്ചരിച്ച സ്കൂട്ടറിൽ കാർ ഇടിച്ചത്. കാർ ഡ്രൈവർ മദ്യ ലഹരിയിൽ ആയിരുന്നു. ഷിബുവിൻ്റെ ഭാര്യ ഷിജി, മകൾ ദേവനന്ദ എന്നിവർക്കും പരിക്കേറ്റിരുന്നു. 


ഇവർ ഇപ്പോഴും മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ശിവഗിരി പന്തുകളം സ്വദേശിയായ സജീവ് എന്നയാളാണ് മദ്യലഹരിയിൽ വാഹനം അമിതവേഗത്തിൽ ഓടിച്ചു പോയത്. അപകടത്തിന് ശേഷം നിർത്താതെ വേഗത്തിൽ പോയ കാർ ഡ്രൈവറെ നാട്ടുകാർ പിന്തുടർന്ന് പിടികൂടി വർക്കല പൊലീസിന് കൈമാറുകയായിരുന്നു.  


 അപകടം നടന്ന് ദിവസങ്ങളോളമായി ചികിത്സയിലിരിക്കെയാണ് ഇന്ന് രാവിലെയാണ് ഷിബു മരിക്കുന്നത്. മൃതദേഹം പോസ്റ്റുമോർട്ടത്തിന് കുടുംബത്തിന് വിട്ടുനൽകും. 







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments