പോരാട്ടങ്ങൾ അവസാനിക്കുന്നില്ലപൈക പ്രാഥമിക ആരോഗ്യ കേന്ദ്രം ജോസ് .കെ. മാണി എം.പി ക്ക് രതീഷ് കുമാർ നക്ഷത്ര യുടെ നിവേദനം:'
പൈക പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സാമൂഹ്യ പ്രവർത്തകനായ രതീഷ് കുമാർ നക്ഷത്ര യാണ് നിവേദനം നലകിയത്.രാവിലെ 9 മണി വരെയുളള ഡോക്ടറുമാരുടെ സേവനം മുഴുവൻ സമയം ആക്കുക,
ലാബ് ടെക്നീഷ്യന്റെ സേവനം ഒഴിവുകൾ നികത്തി വൈകുന്നേരം
വരെ പ്രവർത്തിക്കുക. ഉദ്ഘാടനം കഴിഞ്ഞ എക്സറേ യൂണിറ്റ് പ്രവർത്തന സജ്ജമാക്കുക,എന്നീ ആവശ്യങ്ങൾ നിവേദനം നല്കിയത്. മുൻപ് പണി പൂർത്തിയായ പുതിയ കെട്ടിടത്തിലേക്ക് ആശുപത്രിയുടെ പ്രവർത്തനം ആരംഭിക്കണമെന്നാവശ്യപ്പെട്ട് രതീഷ് കുമാർ ആശുപത്രിയുടെ മുൻപിൽ കിടന്ന് പ്രതിഷേധിച്ചിരുന്നു.
പാമ്പാടി ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള ആശുപത്രിയുടെ ഭരണം ഇപ്പോൾ ഇടതുപക്ഷ മുന്നണിയിലുള്ള കേരള കോൺഗ്രസ് എം നാണ്.രതീഷ് കുമാർ നക്ഷത്ര നിരന്തരമായി പൈക പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ ശോച്യാവസ്ഥഅധികാര കേന്ദ്രങ്ങളിൽ ഉന്നയിക്കുകയും നവകേരള സദസ്സിൽ ഉൾപ്പടെ പരാതി നല്കുകയും ചെയ്തിരുന്നു.
0 Comments