മാലിന്യമുക്ത നവകേരളം - പരിശോധനകള്‍ കര്‍ക്കശമാക്കി പാലാ നഗരസഭ .......
പാലാ - രാമപുരം റൂട്ടിൽ വഴിയരികിൽ അതിഥി തൊഴിലാളിയുടെ പെട്ടിക്കടയിൽ അനധികൃതമായി വിൽപ്പന നടത്തിയ പുകയില ഉൽപ്പനങ്ങൾ പിടിച്ചെടുത്തു.രാമപുരം റോഡിലെ ടച്ചിങ് സ്റ്റോർസ് എന്ന സ്ഥാപനത്തിലെ പ്ലാസ്റ്റിക് ഉൾപ്പെടെ ഉള്ള മാലിന്യങ്ങൾ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ നിക്ഷേപിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് സ്ഥാപനത്തിനെതിരെ നടപടി സ്വീകരിക്കും.വരും ദിവസങ്ങളിലും കർശന പരിശോധനയും നിയമനടപടികളും തുടരുമെന്ന് ക്‌ളീൻ സിറ്റി മാനേജർ ആറ്റ്ലി പി ജോൺ അറിയിച്ചു. രഞ്ജിത്ത് ചന്ദ്രൻ, സോണി എന്നിവരും പരിശോധനയിൽ പങ്കെടുത്തു .
0 Comments