ലോ ഇന്റന്‍സിറ്റി വര്‍ക്കൗട്ടുകളില്‍ ഏറ്റവും മികച്ചത് തന്നെയാണ് നടത്തം. എല്ലാ പ്രായത്തിലുള്ളവര്‍ക്കും വിവിധ ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍ക്കും സുരക്ഷിതമായി ചെയ്യാന്‍ സാധിക്കുന്ന ഒരു വ്യായാമം കൂടിയാണ് നടത്തം എന്നത്.
രാവിലെയും വൈകീട്ടും മാത്രമല്ല ഭക്ഷണത്തിന് ശേഷവും കുറച്ച് സമയം നടക്കണമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ഭക്ഷണ ശേഷം രണ്ട് മുതല്‍ അഞ്ച് മിനിറ്റ് വരെ നടക്കുന്നതിന് നിരവധി ഗുണങ്ങളുണ്ടെന്നാണ് വിദഗ്‌ധർ അഭിപ്രായപ്പെടുന്നത്.
ഭക്ഷണശേഷം വെറും രണ്ട് മിനിറ്റ് നടക്കുന്നത്, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും മെച്ചപ്പെട്ട ദഹനം നല്‍കാനും രക്തസമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കുമെന്ന് അടുത്തിടെ സ്‌പോര്‍ട്‌സ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. മാത്രമല്ല ശരീരഭാരം നിയന്ത്രിക്കുന്നതിലും ഹോര്‍മോണ്‍ നിയന്ത്രണത്തിലൂടെ മാനസികാവസ്ഥ മെച്ചപ്പെടുത്താനും ഈ നടത്തത്തിന് സാധിക്കുമെന്നും പഠനത്തില്‍ കണ്ടെത്തി.
0 Comments