മോട്ടോർ വാഹന വകുപ്പ് ഒറ്റത്തവണ നികുതി തീർപ്പാക്കൽ പദ്ധതി അദാലത്ത് തിങ്കളാഴ്ച


മോട്ടോർ വാഹന വകുപ്പ് ഒറ്റത്തവണ നികുതി തീർപ്പാക്കൽ പദ്ധതി അദാലത്ത്  തിങ്കളാഴ്ച 

 പഴയ വാഹനത്തിന്മേൽ ഉള്ള നികുതി കുടിശ്ശിക തീർക്കാനായി  മോട്ടോർ വാഹന വകുപ്പ് സംഘടിപ്പിക്കുന്ന  ഒറ്റത്തവണ നികുതി  തീർപ്പാക്കൽ പദ്ധതി അദാലത്ത് നാളെ (17/03/2025) 11 മുതൽ സിവിൽ സ്റ്റേഷൻ കോൺഫ്രൻസ് ഹാളിൽ നടക്കുമെന്ന് പാലാ ജോയിൻ്റ് ആർ ടി ഒ കെ ഷിബു അറിയിച്ചു. 


നികുതി അടക്കാൻ കഴിയാത്ത വാഹനം ഉപയോഗശൂന്യമാകുകയോ വിറ്റുപോയെങ്കിലും നിങ്ങളിൽ നിന്നും ഉടമസ്ഥത മാറാതിരിക്കുകയോ വാഹനത്തെകുറിച്ച് യാതൊരു വിവരവും ഇല്ലാതിരിക്കുകയോ ആണെങ്കിൽ അവയുടെ നികുതി കുടിശ്ശിക ചുരുങ്ങിയ നിരക്കിൽ ഒറ്റത്തവണ പദ്ധതിയിലൂടെ അടച്ച് ബാധ്യത അവസാനിപ്പിക്കാവുന്നതാണ്. മാർച്ച് 31 വരെ ഇതിനുള്ള സൗകര്യം ആർ ടി ഓഫീസുകളിൽ ലഭ്യമാണ്.









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments