മുണ്ടക്കയത്ത് ഭാര്യാ മാതാവിനെ തലയ്ക്കടിച്ചു ഗുരുതരമായി പരുക്കേല്‍പ്പിച്ച യുവാവിനെ അറസ്റ്റു ചെയ്യാന്‍ പോലീസ് എത്തിയപ്പോള്‍ പോലീസിനു നേരെ കല്ലെറിയുകയും ചെടിച്ചട്ടിക്ക് അടിച്ചു പ്രതിയെ രക്ഷപെടാന്‍ സഹായിച്ച ഭാര്യാ സഹോദരിയെ അറസ്റ്റു ചെയ്തു റിമാന്‍ഡ് ചെയതു. ഓടി രക്ഷപെട്ട പ്രതിക്കായി അന്വേഷണം ആരംഭിച്ചു പോലീസ്.
മുണ്ടക്കയം 34-മൈല്‍ കീച്ചന്‍ പാറയില്‍ ഞാറാഴ്ച് ഉച്ചകഴിഞ്ഞ് രണ്ടിനാണ് ഒരു സ്ത്രീയെ തലക്ക് അടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുന്നു എന്നു വിവരം പോലീസ് ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ ലഭിക്കുന്നത്. തുടര്‍ന്ന് മുണ്ടക്കയം പോലീസ് സ്ഥലത്തു എത്തിയപ്പോഴായിരുന്നു ആക്രമണം.
വീരശേരി വീട്ടില്‍ പ്രഭാവതിയെയാണ് മരുമകന്‍ വിഷ്ണു വിജയന്‍ തലയ്ക്കടിച്ച് മാരകമായി പരുക്കേല്‍പ്പിച്ചത്. സംഭവ സ്ഥലത്ത് എത്തിയ പോലീസ് പരുക്കേറ്റ പ്രഭാവതിയെ ഉടന്‍ തന്നെ മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലില്‍ എത്തിച്ചു. തുടര്‍ന്ന് പ്രതിയായ വിഷ്ണു വിജയനെ അറസ്റ്റ് ചെയ്യാന്‍ തുടങ്ങിയപ്പോള്‍ വിഷ്ണുവിന്റെ ഭാര്യ സഹോദരി ആര്യ പോലീസ് സംഘത്തിനു നേരെ കല്ല് എറിയുകയും സി.പി.ഒമാരായ അരുണ്‍, മഹേഷ് എന്നിവരെ ചെടിചട്ടി കൊണ്ട് അടിച്ചു പരുക്ക് ഏല്‍പ്പിച്ചു കൊണ്ട് പ്രതിയായ വിഷ്ണുവിനെ രക്ഷപെടാന്‍ സഹായിക്കുകയും ചെയ്തു.
തുടര്‍ന്ന് വനിതാ പോലീസ് ഉദ്യോഗസസ്ഥര്‍ ഉള്‍പ്പടെ സ്ഥലത്ത് എത്തുകയും പരുക്കേറ്റ പോലീസ് ഉദ്യോഗസ്ഥരെ ആശുപത്രിയില്‍ എത്തിച്ചു. കൃത്യനിര്‍വഹണത്തിനു തടസം സൃഷ്ടിച്ചു , പ്രതിയെ രക്ഷപെടാന്‍ സഹായിച്ചു എന്നീ കുറ്റങ്ങള്‍ ചുമത്തി ആര്യയെ രണ്ടാം പ്രതിയാക്കി അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. ഒന്നാം പ്രതിയായ വിഷ്ണു വിജയനായി പോലീസ് തിരച്ചില്‍ പുരോഗമിക്കുകയാണ്.
0 Comments