രാമപുരം ശ്രീരാമസ്വാമി ക്ഷേത്രോത്സവത്തിന് ഒരുക്കങ്ങളായതായി ഭാരവാഹികൾ പാലാ പ്രസ്സ് ക്ലബ്ബിൽ പത്രസമ്മേളനത്തിൽ അറിയിച്ചു.
രാമപുരം ശ്രീരാമസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവം മാര്‍ച്ച് 18 ചൊവ്വാഴ്ച്ച കൊടിയേറി 25 ന് സമാപിക്കും. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കുരുപ്പക്കാട്ടില്ലത്ത് നാരായണന്‍ നമ്പൂതിരി, മേല്‍ശാന്തി ബ്രഹ്മശ്രീ പരമേശ്വരന്‍ നമ്പൂതിരി എന്നിവര്‍ കാര്‍മ്മികത്വം വഹിക്കും.
വീഡിയോ കാണാം
18 ന് രാവിലെ 8 ന് കൊടിക്കൂറ സമര്‍പ്പണം, 10 ന് കളഭാഭിഷേകം, 6 ന് സോപാനസംഗീതം, 6.30 ന് ദീപാരാധന, ദീപാലങ്കാരം, 7 ന് തിരുവാതിര, 8 ന് തൃക്കൊടിയേറ്റ്, 8.30 ന് തിരുവാതിര, 19 ന് രാവിലെ 9 ന് ശ്രീബലി, 10 ന് ഉത്സവബലി, 12.30 ന് ഉത്സവബലി ദര്‍ശനം, പ്രസാദം ഊട്ട്, വൈകിട്ട് 5 ന് ഇറക്കി പൂജ, 6.30 ന് ദീപാരാധന, ദീപാലങ്കാരം, 7 ന് ആറാമത് പത്മനാഭ മാരാര്‍ സ്മൃതി പുരസ്‌കാര സമര്‍പ്പണം, 9 ന് കൊടിക്കീഴില്‍ വിളക്ക്, 20 ന് രാവിലെ 4 ന് പതിവ് പൂജകള്‍, 9 ന് ശ്രീബലി, 10 ന് ഉത്സവബലി, 12.30 ന് ഉത്സവബലി ദര്‍ശനം, പ്രസാദം ഊട്ട്, 6.30 ന് ദീപാരാധന, ദീപാലങ്കാരം, 7 ന് സംഗീത സദസ്സ്, 9 ന് വിളക്ക്,
21 രാവിലെ 10 ന് ഉത്സവബലി, 12.30 ന് ഉത്സവബലി ദര്‍ശനം, പ്രസാദം ഊട്ട്, വൈകിട്ട് 5 ന് ഇറക്കിപൂജ, 6.30 ന് ദീപാരാധന, ദീപാലങ്കാരം, 7 ന് നൃത്തമജ്ഞരി, 9 ന് വിളക്ക്, 22 ന് രാവിലെ 10 ന് ഉത്സവബലി, 12.30 ന് ഉത്സവബലി ദര്‍ശനം, പ്രസാദം ഊട്ട്, വൈകിട്ട് 5 ന് ഇറക്കിപൂജ, 6.30 ന് ദീപാരാധന, ചുറ്റുവിളക്ക്, 9 ന് തിരുവാതിര, 9 ന് വിളക്ക്, 9.30 ന് കഥകളി, 23 ന് രാവിലെ 9 ന് ശ്രീബലി, 12.30 ന് ഉത്സവബലി ദര്‍ശനം,
പ്രസാദം ഊട്ട്, 6.30 ന് ദീപാരാധന, 7 ന് ചാക്യാര്‍ കൂത്ത്, 9 ന് വിളക്ക്, 24 ന് രാവിലെ 4 ന് പതിവ് പൂജകള്‍, 10 ന് ഉത്സവബലി, 12.30 ന് ഉത്സവബലി ദര്‍ശനം, പ്രസാദം ഊട്ട്, വൈകിട്ട് 6.30 ന് ദീപാരാധന, ദീപാലങ്കാരം, 7 ന് പറയന്‍തുള്ളല്‍, 10 ന് പള്ളിവേട്ട വിളക്ക്, 25 ന് രാവിലെ 7 ന് പള്ളിക്കുറുപ്പ്, 9.30 ന് ശീവേലി, 12.30 ന് ആറാട്ട് സദ്യ, വൈകിട്ട് 6 ന് ആറാട്ട്, 7.30 ന് പഞ്ചവാദ്യം എന്നിവ നടക്കും. പത്രസമ്മേളനത്തില്‍ ക്ഷേത്രം സെക്രട്ടറി പ്രാണന്‍ അമനകര മന, ദിലീപ് കുമാര്‍ കാരനാട്ട്മന, റ്റി.കെ. രവീന്ദ്രൻ ആചാരി, വിശ്വന്‍ രാമപുരം എന്നിവര്‍ പങ്കെടുത്തു.
0 Comments