പ്രളയം തകര്‍ത്തിട്ട് ഏഴ് വര്‍ഷം; വടക്കേല്‍ ചെക്കുഡാമിന് ഇപ്പോള്‍ പുനര്‍ജ്ജനി. 2018ലെ പ്രളയത്തില്‍ തകര്‍ന്നുപോയ കൊഴുവനാല്‍ ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡിലെ വടക്കേല്‍ ചെക്ക് ഡാം പുനരുദ്ധരിക്കുന്നു. കഴിഞ്ഞ വര്‍ഷം ജല വിഭവ വകുപ്പ് മന്ത്രി ശ്രീ റോഷി അഗസ്റ്റിന്‍ അനുവദിച്ച 9 ലക്ഷം ഉപയോഗിച്ചാണ് ചെക്ക് ഡാമിന്റെ അറ്റുകറ്റപ്പണികള്‍ നടത്തുന്നത്.
കഴിഞ്ഞ നാല് വര്‍ഷമായി പഞ്ചായത്ത് മെമ്പര്‍ പി.സി. ജോസഫും ഭരണസമിതിയും നിരന്തരം നടത്തിയ പരിശ്രമ ഫലമായാണ് മന്ത്രി തുകയനുവദിച്ചത്. ഇതോടൊപ്പം അറയ്ക്കല്‍ ചെക്കുഡാം കൂടി ഇനി നന്നാക്കേണ്ടതുണ്ട്.
അറയ്ക്കല്‍ തോട്ടിലെ അറയ്ക്കല്‍ ചെക്കുഡാമിന്റെ ഷട്ടര്‍ പലക ഉപയോഗിച്ച് നിര്‍മ്മിച്ച് വെള്ളം തടഞ്ഞുനിര്‍ത്തിയതിനാല്‍ ഇതേവരെ കുടിവെള്ളക്ഷാമം ഉണ്ടായില്ല. വടക്കേല്‍ ചെക്കുഡാം തമ്പഴത്തോട്ടിലാണ്. 2018-ലെ പ്രളയത്തില്‍ ചെക്കുഡാം അപ്പാലെ ഒലിച്ചുപോകുകയായിരുന്നു.
ഇപ്പോള്‍ വടക്കേല്‍ ചെക്കുഡാമിന് മാത്രമായാണ് ഒന്‍പത് ലക്ഷം രൂപാ അനുവദിച്ചിട്ടുള്ളത്. ഏകദേശം 120-ല്‍പരം കുടുംബങ്ങള്‍ക്കും 25 ഹെക്ടര്‍ കൃഷിസ്ഥലത്തിനും വടക്കേല്‍ ചെക്കുഡാം പ്രയോജനം ചെയ്യും. പണി തീര്‍ന്നയുടന്‍ പലകയിട്ട് വെള്ളം കെട്ടിനിര്‍ത്തും. ചെക്കുഡാം അറ്റകുറ്റപ്പണിയുടെ നിര്‍മ്മാണോദ്ഘാടനം പഞ്ചായത്ത് മെമ്പര്‍ പി.സി. ജോസഫ് നിര്‍വ്വഹിച്ചു.
0 Comments