ഏറ്റുമാനൂർ ഉത്സവം ക്ഷേത്ര മൈതാനത്തു പാർക്ക് ചെയ്ത വാഹനത്തിൽ നിന്നും സ്വർണ്ണവും പണവും കവർന്ന ആളെ പാലക്കാട്ടു ചെന്നു പിടികൂടി
കാലടി കിഴക്കുംഭാഗം പയ്യപ്പള്ളിൽ വീട്ടിൽ ജെയിംസ് മകൻ ജനീഷ് (26) ആണ് ഏറ്റുമാനൂർ പോലീസിന്റെ പിടിയിലായത്
ഈ മാസം 4-ആം തീയതി ഏറ്റുമാനൂർ ഉത്സവം കൂടാൻ കുടുംബ സമേതം വന്ന പുതുപ്പള്ളി, പൊങ്ങൻപാറ കളയാൽപറമ്പിൽ നന്ദനു കെ. ആർ.ന്റെ കാറിൽ നിന്നും 18 ഗ്രാം സ്വർണ്ണവും 2000.രൂപയും മോഷണം പോയിരുന്നു. നന്ദനുവിന്റെ പരാതിയിൽ ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയായിരുന്നു. ക്ഷേത്ര മൈതാനത്തെ സി. സി. റ്റി. വി. ദൃശ്യങ്ങൾ വിശദമായി പരിശോധിച്ച പോലീസ് സംഘം സംശയകരമായി ഒരു വാഹനത്തിന്റെ സാന്നിധ്യം കണ്ട് ആ വാഹനത്തെ പിന്തുടർന്നു.180 ൽ അധികം സി. സി. റ്റി. വി. ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് സംഘം എത്തിയത് പാലക്കാട്ടുള്ള ഒരു സ്ഥാപനത്തിലാണ്. സംഭവദിവസം ആ വാഹനത്തിൽ ജോലിയിലുണ്ടായിരുന്ന ജെനീഷ് ജോലി ഉപേക്ഷിച്ചു പോയെന്ന് സ്ഥാപനയുടമ അറിയിച്ചു. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിൽ തൃശ്ശൂർ ഒരു ആഡംബര ലോഡ്ജിൽ പ്രതി താമസിക്കുന്നതായി കണ്ടെത്തി. ലോഡ്ജിലെത്തിയ പോലീസ് സംഘത്തെ ആക്രമിച്ചു രക്ഷപെടാൻ ശ്രമിച്ച പ്രതിയെ സഹസികമായി കീഴടക്കുകയായിരുന്നു. ഏറ്റുമാനൂർ എസ്. എച്. ഒ. അൻസൽ എ. എസ്., എസ്. ഐ. മാരായ സൂരജ് എം., അഖിൽ ദേവ്, സന്തോഷ് മോൻ, തോമസ് ജോസഫ്, എ. എസ്. ഐ. സജി പി. സി., സി. പി. ഒ. മാരായ സാബു, സയ്‌ഫുദീൻ, ഡെന്നി, വിനേഷ്, എന്നിവർ അടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
0 Comments