കാവുംകണ്ടത്ത് ഗ്രോട്ടോ തകർത്ത സംഭവം: പ്രതിയെ പിടികൂടാത്തതിൽ പ്രതിഷേധം കനക്കുന്നു


കാവുംകണ്ടത്ത് ഗ്രോട്ടോ തകർത്ത സംഭവം: പ്രതിയെ പിടികൂടാത്തതിൽ പ്രതിഷേധം കനക്കുന്നു

കാവുംകണ്ടം  സെൻ്റ് മരിയ ഗൊരേത്തി പള്ളിയുടെ മുമ്പിലെ മാതാവിൻ്റെ ഗ്രോട്ടോയുടെ ചില്ലുകൾ തകർത്ത സംഭവത്തിലെ പ്രതിയെ പിടികൂടാത്തതിൽ പ്രതിഷേധം ശക്തമാക്കുന്നു.
വ്യാഴാഴ്ച പുലർച്ചെയാണ് ഗ്രോട്ടോക്ക് നേരേ നടന്ന അക്രമണം ജനം അറിയുന്നത്. തുടർന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും അന്വേഷണം നടത്തുകയും ചെയ്തു. വിരലടയാള വിദഗ്ദരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. എന്നാൽ നാലു നാൾ പിന്നിട്ടിട്ടും പ്രതികളെ പിടിക്കുവാൻ പോലീസിന് കഴിഞ്ഞിട്ടില്ല.
കഴിഞ്ഞ ദിവസങ്ങളിൽ ജനപ്രതിനിധികൾ സ്ഥലം സന്ദർശിക്കുകയും പ്രതിയെ അറസ്റ്റുചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടും സ്ഥലം സന്ദർശിച്ചു.


ഗ്രോട്ടോ തകർത്ത സംഭവം അന്വേഷണം ഊർജ്ജിതമാക്കണം..ജോസ് കെ മാണി എം പി

സാമൂഹ്യവിരുദ്ധർ തകർത്ത കാവുംകണ്ടം പള്ളി ഗ്രോട്ടോ കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി എം.പി  സന്ദർശിച്ചു. പള്ളി വികാരി ഫാ. ഫ്രാൻസിസ് ഇടയത്തിനാലിനെ സന്ദർശിച്ച്  പോലിസ് അധികാരികൾ സ്വീകരിച്ച നടപടികളെക്കുറിച്ച് ചർച്ചകൾ നടത്തി. അന്വേഷണം ഊർജ്ജിതമാക്കി പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനാവശ്യമായ നടപടികൾ  ശക്തമാക്കുമെന്ന് എം പി പറഞ്ഞു. പഞ്ചായത്ത് പ്രസിഡൻ്റ് ജിജി തമ്പി, മണ്ഡലം പ്രസിഡൻ്റ് ബെന്നി ഈരൂരിക്കൽ, മത്തച്ചൻ ഉറുമ്പുകാട്ട്, ബേബി കുറുവത്താഴെ, ജോസുകുട്ടി പീടികമല, കുട്ടായി കുറുവത്താഴെ, സിജു മൈക്കിൾ കല്ലൂർ, മണ്ഡലം ജനറൽ  സെക്രട്ടറി രാജേഷ് കൊരട്ടിയിൽ എന്നിവർ  സന്നിഹിതരായിരുന്നു.

കത്തോലിക്കാ കോൺഗ്രസ് ഫൊറോന സമിതി പ്രതിഷേധിച്ചു

കാവുകണ്ടം സെൻ്റ് മരിയ ഗൊരേത്തി പള്ളിയുടെ ഗ്രോട്ടോ തകർത്ത സംഭവത്തിലെ പ്രതിയെ പിടികൂടാൻ പോലീസ് ജാഗ്രത കാണിക്കണമെന്ന് കത്തോലിക്ക കോൺഗ്രസ് കടനാട് മേഖല കമ്മിറ്റി ആവശ്യപ്പെട്ടു.
ഫൊറോന പ്രസിഡൻ്റ് ബിനു വള്ളോം പുരയിട ത്തിൻ്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ മുൻ സംസ്ഥാന പ്രസിഡൻ്റ് എം.എം. ജേക്കബ് , രൂപത സെക്രട്ടറി ജോസ് ജോസഫ് മലയിൽ, ഫൊറോന സെക്രട്ടറി അഡ്വ. അൽഫോൻസ്ദാസ് മുണ്ടക്കൽ, അഭിലാഷ് കോഴിക്കോട്ട്, ജോജോ പടിഞ്ഞാറായിൽ എന്നിവർ പ്രസംഗിച്ചു.


മുൻ എം.എൽ എ പി.സി.ജോർജ് ഇന്ന് സ്ഥലം സന്ദർശിച്ചു. 

സജി എസ്. തെക്കേലിനൊപ്പമാണ് സന്ദർശനം നടത്തിയത്. പ്രതിയെ പിടികൂടാൻ വൈകുന്നതിലുള്ള ഉത്കണ്ഠ അദ്ദേഹം രേഖപ്പെടുത്തി. 

പ്രതിയെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. 18 ന് വൈകിട്ട് അഞ്ചിന് കൊല്ലപ്പള്ളിയിൽ പ്രതിഷേധയോഗം ചേരും. മുൻ എം.എൽ.എ.പി.സി.ജോർജ്,കോട്ടയം വെസ്റ്റ് ജില്ലാ പ്രസിഡൻ്റ് ലിജിൻ ലാൽ , ന്യൂനപക്ഷ മോർച്ച ദേശീയ നിർവാഹക സമിതിയംഗം സുമിത് ജോർജ് തുടങ്ങിയവർ പ്രസംഗിക്കും.


കാവുംകണ്ടം സംഭവത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി കടനാട് യൂണിറ്റ് പ്രതിഷേധിച്ചു.
 പ്രതിയെ ഉടൻ അറസ്റ്റുചെയ്യണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രസിഡൻ്റ് സിബി അഴകൾപറമ്പിൽ അധ്യക്ഷത വഹിച്ചു.

ഗ്രോട്ടോ തകർത്ത സംഭവത്തിൽ ഡി.സി.എം.എസ് യൂണിറ്റ് പ്രതിഷേധിച്ചു. 

വികാരി ഫാ. ഫ്രാൻസീസ് ഇടത്താനാലിൻ്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ യൂണിറ്റ് പ്രസിഡൻ്റ് ബെന്നി കുന്നേൽ, ഡിനിൽ പാതിരിയിൽ, സിജിമോൻ കഴിഞ്ഞാങ്കൽ, ജോസഫ് വണ്ടർമാവിൽ എന്നിവർ പ്രസംഗിച്ചു. എത്രയും വേഗം പ്രതികളെ കണ്ടെത്തി നിയമത്തിനു മുന്നിൽ ഹാജരാക്കണമെന്ന് യോഗം ഐക്യകണ്ഠേന ആവശ്യപ്പെട്ടു.

പ്രതികളെ അറസ്റ്റു ചെയ്യാൻ കാലതാമസം വരുത്തിയാൽ സമര പരിപാടികളിലേക്ക് നീങ്ങുമെന്ന് യു.ഡി.എഫ്. കടനാട് മണ്ഡലം കമ്മിറ്റി മുന്നറിയിപ്പു നല്കി.

ചെയർമാൻ ബിന്നി ചോക്കാട്ടിൻ്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഡി.സി.സി സെക്രട്ടറി ആർ. സജീവ്, ജോസ് വടക്കേക്കര, ജോസ് പ്ലാശനാൽ, സിബി അഴകൻപറമ്പിൽ, ടോം കോഴിക്കോട്ട് തുടങ്ങിയവർ പ്രസംഗിച്ചു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments