കേരളത്തെ മദ്യത്തിലും ലഹരിമരുന്നിലും മുക്കിയ സര്‍ക്കാരിന് വരുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ ജനം മറുപടി നല്‍കും -തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം. എല്‍. എ.
കേരളത്തില്‍ ലഹരിമരുന്നും മദ്യവും സുലഭമായി ഒഴുകുകയാണ്. അതുമൂലം അക്രമവും പീഡനവും കൊലപാതങ്ങളും ഭയാനകമാംവിധം വര്‍ദ്ധിച്ചിരിക്കുന്നു. ഇതെല്ലാം കണ്ട് കയ്യും കെട്ടി നിഷ്‌ക്രിയരായി നില്‍ക്കുന്ന ആഭ്യന്തര വകുപ്പിനും സര്‍ക്കാരിനും അടുത്ത തദ്ദേശ തിരഞ്ഞെടുപ്പില്‍ ജനം മറുപടി നല്‍കുമെന്ന് മുന്‍ ആഭ്യന്തര വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
കോണ്‍ഗ്രസ് കരൂര്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന മഹാത്മാഗാന്ധി കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.
കുടുംബങ്ങളിലെ സമാധാന അന്തരീക്ഷം തകര്‍ക്കുംവിധം അക്രമങ്ങള്‍ പെരുകുകയാണ്.
യൂണിവേഴ്‌സിറ്റി ക്യാമ്പസുകളിലും ഹോസ്റ്റലുകളിലും എത്തി നില്‍ക്കുന്ന മയക്കുമരുന്ന് വ്യാപനത്തിലും ആക്രമണങ്ങളിലും സി പി എമ്മും എസ് എഫ് ഐ യും ഒരു പക്ഷത്ത് ഉണ്ടെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. മണ്ഡലം പ്രസിഡന്റ് പയസ് മാണി അദ്ധ്യക്ഷത വഹിച്ചു
തോമസ് കല്ലാടന്‍, എന്‍.സുരേഷ്, പ്രൊഫ. സതീശ് ചൊള്ളാനി, രാജന്‍ കൊല്ലംപറമ്പില്‍, ആനി ബിജോയി, ടോമി ആഗസ്തി, പി.കെ. മോഹനകുമാര്‍, ഷിജി ഇലവുംമൂട്ടില്‍, രാജേഷ് കാരയ്ക്കാട്ട്,
അലക്‌സാണ്ടര്‍ ആണ്ടൂക്കുന്നേല്‍, പി.വി. രാമന്‍, രുഗ്മിണിയമ്മ, കെ.എസ്. രാജു, ബിനോയി ചൂരനോലി, സണ്ണി കുര്യക്കോട്ട്, രാജേഷ് പി.റ്റി., ദിനേശ് വള്ളങ്ങാട്ട്, എബ്രാഹം പൂവത്തിങ്കല്‍, ജോസ് കുഴികുളം തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments