മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി പാലാ കെ. എസ്. ആർ. ടി .സി. ഡിപ്പോയിൽ ബോട്ടിൽ ബൂത്ത് സ്ഥാപിച്ച് പാലാ പൊതുജനാരോഗ്യ പരിസ്ഥിതി പരിപാലന വിഭാഗം. മാലിന്യ സംസ്കരണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നഗരസഭ ബോട്ടിൽ ബൂത്ത് സ്ഥാപിച്ചിട്ടുള്ളത്. നഗരസഭയുടെ വിവിധ പ്രദേശങ്ങളിൽ നഗരസഭ ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ചു വരികയാണ്.
എസ്. ആർ. ടി .സി.സ്റ്റേഷനിൽ സ്ഥാപിച്ച ബോട്ടിൽ ബൂത്തിന്റെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ തോമസ് പീറ്റർ നിർവ്വഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സാവിയോ കാവുകാട്ട്, വാർഡ് കൗൺസിലർ ബിജി ജോജോ, എസ്. ആർ. ടി .സി.ഡിപ്പോ എഞ്ചിനീയർ പ്രശാന്ത് കൈമൾ, സൂപ്രണ്ട് സിസി സിറിയക്, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരായ ക്ലീൻ സിറ്റി മാനേജർ ആറ്റ്‌ലി പി ജോൺ, പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർമാരായ അനീഷ് സി ജി, ബിനു പൗലോസ്, ശുചിത്വ മിഷൻ പ്രതിനിധികളായ ഡോ. ഗീതാദേവി, അനീഷ് എബ്രഹാം തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
0 Comments