കാലതാമസം നീതി നിഷേധം തന്നെ - കെ.പി.എസ് ടി.എ
വിദ്യാഭ്യാസ വകപ്പിന്റെ അധ്യാപക വിരുദ്ധ നിലപാടുകൾ അവസാനിപ്പിക്കണമെന്നും നിയമന അംഗീകാരം നൽകുന്ന കാര്യത്തിലും ആനുകൂല്യങ്ങൾ തക്കസമയത്ത് നൽകുന്ന കാര്യത്തിലുമുണ്ടാകുന്ന കാലതാമസം നീതി നിഷേധമാണെന്ന്ളാലം ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് എൻ.സുരേഷ് പറഞ്ഞു. കെ.പി.എസ് ടി.എ അംഗങ്ങളായ പാലാ സബ് ജില്ലയിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പ് പാലാ മിൽക്ക് ബാർ ഓഡിറ്റോ'റിയത്തിൽ നൽകി..
സബ് ജില്ലാ പ്രസിഡന്റ് ബോബി ജോസഫ് അധ്യക്ഷനായി നടന്ന യോഗം കോട്ടയം റവന്യൂ ജില്ല പ്രസിഡൻറ് രാജേഷ് ആർ. ഉദ്ഘാടനം ചെയ്തു. ളാലം ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് സുരേഷ് എൻ. മുഖ്യപ്രഭാഷണം നടത്തുകയും ഷാൾ അണിയിക്കുകയും ചെയ്തു.
ഭാരവാഹികളായ മനോജ് വി.പോൾ, അന്നമ്മ ജോസഫ്,
ജോയ് സ് ജേക്കബ്, പ്രദീപ് കുമാർ വി., സണ്ണി കെ.ജെ,ജോമി ജോസഫ് മഞ്ജു ഡേവിസ്,, സിമി കുര്യാക്കോസ്, രഞ്ജു മരിയ തോമസ്, റോബിൻ പോൾ എന്നിവർ പ്രസംഗിച്ചു.
സിബി പി ജെ, മോളിക്കുട്ടി ജോസഫ്, സി. ലാലി ജോസഫ് എന്നിവർ മറുപടി പ്രസംഗം നടത്തി.
പുതിയ ഭാരവാഹികളുടെ സത്യപ്രതിഞ്ജ നടന്നു.
സബ് ജില്ലാ തല പ്രതിഭ പുരസ്കാരം ജോമോൻ കുരുവിളയ്ക്ക് ജില്ലാ സെക്രട്ടറി മനോജ് വി. പോൾ സമ്മാനിച്ചു
0 Comments