ചേർപ്പുങ്കൽ ബി വി എം ഹോളി ക്രോസ്സ് കോളേജിൽ ഗ്രാജുവേഷൻ ഡേ ആചാരണംനടത്തി. ഈ വർഷം വിവിധ വിഷയങ്ങളിൽ പഠനം പൂർത്തിയാക്കിയ 322 വിദ്യാർത്ഥികൾക്ക് വെരി റവ. ഫാ.മാത്യു തെക്കേൽ കോഴ്സ് സർട്ടിഫിക്കറ്റ് നൽകി. ഹോളി ക്രോസ്സ് ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ റവ. ഫാ. സോമി കോളേജ് ബർസാർ റവ. ഫാ. മാർട്ടിൻ കല്ലറക്കൽ എന്നിവർ ആശംസ നേർന്നു. മികച്ച വിദ്യാർഥികളായി തിരഞ്ഞെടുത്ത പ്രിൻസ് സിറിയക്, നീനു സണ്ണി എന്നിവർക്ക് സ്വർണ മോതിരം സമ്മാനിച്ചു. യോഗത്തിന് പ്രിൻസിപ്പൽ ഫാ. ബേബി സെബാസ്റ്റ്യൻ സ്വാഗതവും കമ്പ്യൂട്ടർ വിഭാഗം തലവൻ ബിനു എം. ബി. നന്ദിയും രേഖപ്പെടുത്തി.
0 Comments