ത്യപ്പൂണിത്തുറ മ്യൂസിക് അക്കാദമിയില്‍നിന്ന് 1962ല്‍ ഗാനഭൂഷണം പാസായ ചേര്‍ത്തല സ്വദേശി സുരേന്ദ്രനാഥ് തിരുവിഴയാണ് 1963കളില്‍ തൊടുപുഴയില്‍ വിദ്യാര്‍ഥികളെ സംഗീതം അഭ്യസിപ്പിച്ച് സംഗീതത്തിന്റെ വേരുപാകിയതെന്ന് പി.ജെ. ജോസഫ് എംഎല്‍എ. സുരേന്ദ്രനാഥ് തിരുവിഴയുടെ 90-ാ0 ജന്മദിനാഘോഷം ഇ.എ.പി ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെ. ജെ. യേശുദാസ്, ചന്ദ്രോത്ഭവന്‍, ചേര്‍ത്തല ഗംഗാധരന്‍ തുടങ്ങിയവര്‍ തിരുവിഴയുടെ സതീര്‍ത്ഥ്യരാണ്. നവതി ആഘോഷത്തില്‍ വയലിന്‍ വിദ്വാന്‍ നെടുമങ്ങാട് ശിവാനന്ദന്‍, മൃദംഗവിദ്വാന്‍ പാറശാല രവി, സംഗീത കോളേജ് പ്രിന്‍സിപ്പല്‍ താമരക്കാട് ഗോവിന്ദന്‍ നന്പൂതിരി, വയലിന്‍ വിദ്വാന്‍ തിരുവിഴ ശിവാനന്ദന്‍, മൃദംഗ വിദ്വാന്‍ എ.കെ. രാമചന്ദ്രന്‍, വി.സിന്ധു, കഥാപ്രസംഗകന്‍ തട്ടക്കുഴ രവി തുടങ്ങിയവരെ സമ്മേളനത്തില്‍ ആദരിച്ചു.
ഐഎഎസ് ഓഫീസര്‍ എം.എസ്. ജയ, ബിന്നി കൃഷ്ണകുമാര്‍ തുടങ്ങി ആയിരത്തില്‍പ്പരം ശിഷ്യരാണ് സുരേന്ദ്രനാഥ് തിരുവിഴയ്ക്കുള്ളത്. ശിക്ഷ്യന്മാര്‍ ഗുരുവിനു ഗുരുവന്ദനം നടത്തി. തപസ്യ സംസ്ഥാന വര്‍ക്കിംഗ പ്രസിഡന്റ് പ്രഫ. പി. ജി. ഹരിദാസ്, കത്തോലിക്ക കോണ്‍ഗ്രസ് മുന്‍ ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം, എന്‍. സദാനന്ദന്‍, എ.എന്‍. ദിലീപ്കുമാര്‍, ആര്‍. രാജശ്രീ തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments