കൊഴുവനാലെ ഏഴ് റോഡുകള്‍ പ്രകാശപൂരിതമായി


 

ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ അനുവദിച്ച 15 ലക്ഷം രൂപ ഉപയോഗിച്ച് കൊഴുവനാല്‍ പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലെ ഏഴ് റോഡുകളില്‍ പുതിയതായി സ്ട്രീറ്റ് ലൈന്‍ വലിക്കുകയും രണ്ട് റോഡുകളില്‍ പുരയിടങ്ങളിലൂടെയുള്ള ഇലക്ട്രിക് ലൈനുകള്‍ റോഡുകളിലൂടെ ആക്കുകയും ഒരു റോഡില്‍ പുതിയതായി 3 ഫേസ് ലൈന്‍ സ്ഥാപിക്കുകയും പൊതുജനസഹകരണത്തോടെ എല്ലാ റോഡുകളിലും പുതിയ എല്‍.ഇ.ഡി. തെരുവുവിളക്കുകള്‍ സ്ഥാപിച്ചുകൊണ്ടും കൊഴുവനാല്‍ പഞ്ചായത്തിലെ ഏഴ് റോഡുകള്‍ പ്രകാശപൂരിതമായി. 



പഞ്ചായത്തിലെ സെന്റ് തോമസ് റോഡ്, സെന്റ് തോമസ് -മെഡിസിറ്റി റോഡ്, താന്നിക്കകുന്നേല്‍-കരിയിലക്കുളം റോഡ്, തൈത്തോട്ടം-അറയ്ക്കല്‍ റോഡ്, ആനിച്ചുവട്-പൂവക്കുളം റോഡ്, മോനിപ്പള്ളി-വാക്കപ്പുലം റോഡ്, കാവുംപടി-പുറ്റനാനി റോഡ് എന്നീ റോഡുകളിലാണ് പുതിയതായി തെരുവുവിളക്കുകള്‍ക്കായി സ്ട്രീറ്റ് ലൈന്‍ വലിച്ച് പുതിയ എല്‍.ഇ.ഡി. സ്ട്രീറ്റ് ലൈറ്റ് ഫിറ്റിംഗ്‌സുകള്‍ സ്ഥാപിച്ച് പ്രകാശപൂരിതമാക്കിയത്. ഏഴ് റോഡുകളിലായി 150 പുതിയ എല്‍.ഇ.ഡി. സ്ട്രീറ്റ് ലൈറ്റ് ഫിറ്റിംഗ്‌സു
കള്‍ ആണ് പൊതുജന സഹകരണത്തോടെ സ്ഥാപിച്ചത്. ഒരു ലൈറ്റിന് 1000 രൂപ വിലയുള്ള സ്ട്രീറ്റ് ലൈറ്റ് ഫിറ്റിംഗ്‌സുകള്‍ക്കായി പൊതുജനങ്ങളില്‍ നിന്നും സംഭാവനയായി 1,50,000 രൂപ സംഭാവനയായി സമാഹരിക്കുവാനും സാധിച്ചു. 



സെന്റ് തോമസ് മെഡിസിറ്റി റോഡിലും ആനിച്ചുവട്-പൂവക്കുളം പുരയിടങ്ങളിലൂടെയുള്ള ഇലക്ട്രിക് ലൈന്‍ ഈ പദ്ധതിയുടെ ഭാഗമായി റോഡിലൂടെ മാറ്റി സ്ഥാപിക്കുകയുണ്ടായി. ഈ രണ്ട് പ്രദേശങ്ങളിലുമുള്ള വൈദ്യുതി ഉപഭോക്താക്കള്‍ക്ക് മഴക്കാലത്ത് സ്ഥിരമായി വൈദ്യുതി മുടക്കം പതിവായിരുന്നു. റോഡിലൂടെ ഇലക്ട്രിക് ലൈനുകള്‍ ആക്കിയതോടെ വൈദ്യുതി പ്രസരണനഷ്ടവും വൈദ്യുതി മുടക്കവും ഈ പ്രദേശത്തുള്ളവര്‍ക്ക് പരമാവധി ഒഴിവാക്കുന്നതിനും സാധിക്കുന്നതാണ്.  
വിവിധ കേന്ദ്രങ്ങളില്‍ നടന്ന ചടങ്ങുകളില്‍ വച്ച് ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ പദ്ധതിയുടെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. വിവിധ യോഗങ്ങളില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ലീലാമ്മ ബിജു അദ്ധ്യക്ഷത വഹിച്ചു. 


ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജോസി പൊയ്കയില്‍, പഞ്ചായത്ത് മെമ്പര്‍മാരായ ആലീസ് ജോയി, മെര്‍ലിന്‍ ജെയിംസ്, ആനീസ് കുര്യന്‍, കെ.ആര്‍. ഗോപി, സിബി തോലാനിക്കല്‍, ഷാജി ഗണപതിപ്ലാക്കല്‍, ജോഷി പുളിക്കല്‍, പ്രസാദ് കോയിക്കകുന്നേല്‍, ജോഷി താന്നിക്കകുന്നേല്‍, ജോജി പയ്യാനി മണ്ഡപം, വി.റ്റി. സെബാസ്റ്റ്യന്‍ വേങ്ങത്താനം, ജോയി മാടയാങ്കല്‍, സാബു കല്ലൂര്‍, മാര്‍ട്ടിന്‍ കൊച്ചുമുറി, രാജു ചെരിപുറം, സി.എം. ജോര്‍ജ് ചെരിപുറം, ഷാജി മാരാംകുഴി, ജോസ് മാന്തറ, ഈനാസ് കൊച്ചുമുറി, ടോമിച്ചന്‍ കൊച്ചുമുറി എന്നിവര്‍ പ്രസംഗിച്ചു. 
ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൊഴുവനാല്‍ പഞ്ചായത്തിലെ വിവിധ റോഡുകളില്‍ പുതിയതായി സ്ട്രീറ്റ് വലിച്ച പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ നിര്‍വ്വഹിക്കുന്നു .


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments