മീനച്ചില്‍ താലൂക്ക് എന്‍.എസ്.എസ്. യൂണിയന്‍ വനിതാ സമാജം സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ഏഴാച്ചേരി 163-ാം നമ്പര്‍ ശ്രീരാമകൃഷ്ണ വിലാസം കരയോഗം അംഗംകൂടിയായ ചിത്രലേഖാ വിനോദിന് നാളെ (30.3) 3.30ന് ഏഴാച്ചേരി കാവിൻ പുറം കരയോഗം ഹാളില്‍ സ്വീകരണം നല്‍കും.
കരയോഗം പ്രസിഡന്റ് റ്റി.എന്‍. സുകുമാരന്‍ നായരുടെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം മീനച്ചില്‍ താലൂക്ക് എന്‍.എസ്.എസ്. യൂണിയന്‍ ചെയര്‍മാന്‍ മനോജ് ബി. നായര്‍ ഉദ്ഘാടനം ചെയ്യും. വിവിധ വ്യക്തികൾ ആശംസകൾ നേരും. ചിത്രലേഖ വിനോദ് മറുപടിപ്രസംഗം നടത്തും.
0 Comments