പാലാ സഹൃദയ സമിതി നടത്തിയ വനിതാ ദിനാചരണ പരിപാടിയിൽ സാഹിത്യകാരിയും മുൻ അദ്ധ്യാപികയുമായ ഡി. ശ്രീദേവിയെ കഥാകാരി ശ്യാമള അനിൽകുമാർ പൊന്നാടയും പുസ്തകവും നൽകി ആദരിച്ചു.നോവൽ കഥ ബാലസാഹിത്യം എന്നീ വിഭാഗങ്ങളിലായി പതിനഞ്ചോളം പുസ്തകങ്ങൾ ഡി ശ്രീദേവിയുടേതായി പുറത്ത് വന്നിട്ടുണ്ട്.
തൊഴിലുറപ്പ് രംഗത്ത് പ്രവർത്തിക്കുന്ന ശ്യാമള അനിൽകുമാറിന്റ രണ്ടാമത്തെ പുസ്തകം അടുത്തിടെ യാണ് നിയമസഭാ സമുച്ചയത്തിൽ വച്ച് ജോർജ് ഓണക്കൂർ പ്രകാശനം ചെയ്തത് . ശ്യാമളാ അനിൽകുമാർ, അദ്ധ്യാപിക പ്രൻസിജോസ്,കഥയെഴുത്തുകാരിയും വീട്ടമ്മയുമായ പ്രിയ രാജഗോപാൽ എന്നിവരെയും ചടങ്ങിൽ പുസ്തകങ്ങൾ നൽകി ആദരിച്ചു.
തുടർന്ന് ജോസ് മംഗലശ്ശേരി യുടെ പത്താമുദയം എന്ന കഥാപുസ്തകത്തെ ആസ്പദമാക്കി ഡി ശ്രീദേവി പ്രബന്ധം അവതരിപ്പിച്ചു.രവിപുലിയന്നൂരിന്റെ അദ്ധ്യക്ഷതയിൽ ചാക്കോ സി പൊരിയത്ത്, ജോണി ജെ പ്ളാത്തോട്ടം,ഡോ.ജയകകൃഷ്ണൻ വെട്ടൂർ, അഭിലാഷ് വെട്ടം, ജോസ് മംഗലശ്ശേരി, തെങ്ങും പള്ളി തുടങ്ങിയവർ പ്രസംഗിച്ചു.
0 Comments