കടുത്തുരുത്തി സെന്റ്. മൈക്കിൾസ് സ്കൂളിൽ ലഹരി വിരുദ്ധ, അക്രമ വിരുദ്ധ പ്രതിജ്ഞ ചൊല്ലി.



കടുത്തുരുത്തി സെന്റ്. മൈക്കിൾസ് സ്കൂളിൽ ലഹരി വിരുദ്ധ, അക്രമ വിരുദ്ധ പ്രതിജ്ഞ ചൊല്ലി.

 കടുത്തുരുത്തി സെന്റ് മൈക്കിൾസ് സ്കൂളിലെ  വിദ്യാർത്ഥികൾ  ലഹരിക്കും, അക്രമത്തിനും എതിരായ പ്രതിജ്ഞാവാചകങ്ങൾ ഏറ്റു ചൊല്ലി. സ്കൂൾ പ്രധാന അധ്യാപിക സുജാ മേരി തോമസിന്റെ അധ്യക്ഷതയിൽ  സ്കൂൾ സീനിയർ അസിസ്റ്റന്റ് ജിജിമോൾ എബ്രഹാം വിദ്യാർത്ഥികൾക്ക് പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു. 


 ലഹരിക്കും അക്രമത്തിനും എതിരായ  മനോഭാവം  വളർത്തിയെടുക്കുവാൻ എല്ലാ വിദ്യാർത്ഥികളും തയ്യാറാകണമെന്ന്  പ്രധാന അധ്യാപിക പറഞ്ഞു. വിദ്യാർഥികളിൽ മൂല്യബോധവും, സഹജീവ സ്നേഹവും, പരിസ്ഥിതി സ്നേഹവും വളർത്തുവാനുള്ള  വിവിധ പരിശീലന പരിപാടികൾ സ്കൂളിൽ സംഘടിപ്പിച്ചു വരുന്നു.


 സ്വന്തം കുടുംബത്തോടും സമൂഹത്തോടും ഉള്ള ഉത്തരവാദിത്വങ്ങൾ നിർവഹിക്കുന്നതിൽ  എല്ലാ വിദ്യാർത്ഥികളും ഉത്സുകരാകണമെന്നും  പ്രധാന അധ്യാപിക പറഞ്ഞു. സ്കൂൾ സ്റ്റാഫ് സെക്രട്ടറി ബിജു സി ജെ, പരിപാടിയുടെ കോഡിനേറ്റർ ജിനോ തോമസ്, എന്നിവർ പ്രസംഗിച്ചു,.


അധ്യാപകരായ സിസ്റ്റർ ടോമി എസ് ജെ സി, രാഹുൽ ദാസ് കെ ആർ, മാത്യു ഫിലിപ്പ്, ഡെന്നീസ് സ്റ്റീഫൻ, റോഷൻ ജെയിംസ്, സിബി തോമസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments