തവളപ്ലാക്കല്‍ നിവാസികളുടെ സ്വപ്നം പൂവണിയുന്നു


നെല്ലിക്കുന്ന്  അകലകുന്നം പഞ്ചായത്ത് മൂന്നാം വാര്‍ഡിലെ തവളപ്ലാക്കല്‍ നഗര്‍ നിവാസികളുടെ വീട്ടുമുറ്റത്ത് വാഹനമെത്തുകയെന്ന പതിറ്റാണ്ടുകളുടെ സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നു. ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ചു നടത്തുന്ന പ്രവര്‍ത്തനങ്ങളിലൂടെയാണ് തവളപ്ലാക്കല്‍ നിവാസികളുടെ ദീര്‍ഘനാളായുള്ള ആവശ്യം സഫലമാകുന്നത്.


 കാല്‍നടയായിപോലും നടക്കുവാന്‍ അസാധ്യമായിരുന്ന റോഡ് 200 മീറ്റര്‍ നീളത്തില്‍ കോണ്‍ക്രീറ്റിംഗ് നടത്തുന്നതോടെയാണ് തവളപ്ലാക്കല്‍ നിവാസികളുടെ വര്‍ഷങ്ങളായിട്ടുള്ള ആഗ്രഹം പൂവണിയുന്നത്. കോളനിക്കു സമീപം വരെ റോഡ് കോണ്‍ക്രീറ്റിംഗ് നടത്തിയിട്ടുണ്ടെങ്കിലും കോളനിക്കുള്ളില്‍ താമസിക്കുന്ന കുടുംബങ്ങളില്‍ വാഹനമെത്തുക അസാധ്യമായിരുന്നു. 


റോഡിന്റെ നിര്‍മ്മാണോദ്ഘടാനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പര്‍ സീമ പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. വര്‍ക്കി ആലയ്ക്കാമുറി, റ്റിസ് വയലുങ്കല്‍, ഫിലിപ്പ് കാക്കനാട്ട്, സജി സന്ധ്യാ നിവാസ്, ജോജി കാരിമല, ജോണി തവളപ്ലാക്കല്‍, കുഞ്ഞേപ്പ് തവളപ്ലാക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. 





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments