കരൂര്‍ പഞ്ചായത്തോഫീസ് പടിക്കല്‍ കോണ്‍ഗ്രസ് ധര്‍ണ്ണ നടത്തി



ആശവര്‍ക്കര്‍മാരുടെ സമരം ഒത്തുതീര്‍പ്പാക്കുക, അങ്കണവാടി ജീവനക്കാരുടെ വേതന  വര്‍ധന ഉള്‍പ്പെടെയുള്ളവ അംഗീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് കോണ്‍ഗ്രസ് കരൂര്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിനു മുന്നില്‍ ധര്‍ണ്ണ നടത്തി.
 

യുഡിഎഫ് പാലാ നിയോജക മണ്ഡലം ചെയര്‍മാന്‍ പ്രൊഫ. സതീശ് ചൊള്ളാനി ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പയസ് മാണി അദ്ധ്യക്ഷത വഹിച്ചു.


 
ബ്ലോക്ക് പ്രസിഡന്റ് എന്‍.സുരേഷ്, സാബു അബ്രഹാം, ഷിജി ഇലവുംമൂട്ടില്‍, നവീന്‍ സക്കറിയ, രുഗ്മിണിയമ്മ, രാജു കെ.എസ്, എബ്രഹാം പൂവത്തിങ്കല്‍, രാജേഷ് കാരയ്ക്കാട്ട്, ബിനോയി ചൂരനോലി, സിബി വെട്ടം, ശശി പറഞ്ഞാട്ട്, റോയി മണിയമാക്കല്‍, അലക്‌സ് ടോം മുണ്ടക്കല്‍, ചാക്കോ മാന്തറയില്‍, സുഭാഷ് മണ്ണാടിക്കാവില്‍, മോഹനന്‍ വളവില്‍, ദിനേശ് വള്ളങ്ങാട്ട്, ദേവസ്യ വെള്ളാംകുന്നേല്‍, ജോസഫ് നരിച്ചക്കുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments