മയക്കുമരുന്നിന്റെയും രാസലഹരി വസ്തുക്കളുടെയും ഉപയോഗവും വില്‍പ്പനയും കര്‍ശനമായി തടയാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന മീനച്ചില്‍ താലൂക്ക് വികസന സമതി യോഗത്തില്‍ തീരുമാനമായി.
മീനച്ചില്‍ താലൂക്കിന്റെ പല കേന്ദ്രങ്ങളിലും നടക്കുന്ന മയക്കുമരുന്ന് വില്പന അവസാനിപ്പിക്കുന്നതിന് പൊതുജനങ്ങളുടെ സഹകരണത്തോടെ ശക്തമായ നീക്കം നടത്തുമെന്ന് പാലാ യോഗത്തില്‍ പങ്കെടുത്ത പാലാ ആര്‍.ഡി.ഒ. കെ.പി. ദീപ പറഞ്ഞു.
നിയമപാലകരും അദ്ധ്യാപകരും രക്ഷിതാക്കളും വിദ്യാര്‍ത്ഥി സംഘടനകളും മത സാമുദായിക സംഘടനകളും മറ്റ് സന്നദ്ധ സംഘടനകളും ഒരുമിച്ച് ഇറങ്ങേണ്ട സമയമാണിതെന്നും ആര്‍.ഡി.ഒ. ചൂണ്ടിക്കാട്ടി.
വ്യക്തികളും കുടുംബങ്ങളും സാമൂഹൃ സംഘടനകളും ആത്മാര്‍ത്ഥമായി സഹായിക്കണമെന്ന് കോട്ടയം ഡി.സി സി വൈസ് പ്രസിഡന്റ് എ.കെ ചന്ദ്ര മോഹന്‍ ആവശ്യപ്പെട്ടു. താലൂക്കിലെ എല്ലാ പഞ്ചായത്തുകളിലും മുന്‍സിപ്പാലിറ്റികളിലും ജാഗ്രതാ സമിതികള്‍ കൂടാനും സ്‌കൂളുകളില്‍ സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മറ്റികള്‍ കൂടണമെന്നും ആര്‍ഡിഒ നിര്‍ദ്ദേശം നല്കി.
യോഗത്തില്‍ പങ്കെടുത്ത ത്രിതല പഞ്ചായത്തു പ്രസിഡന്റുമാരും വികസന സമതിയംഗങ്ങളും വിവിധ വകുപ്പുതല ഉദ്യോഗസ്ഥരും ഭരണ സംവിധാനത്തോടും നിയമപാലകരോടും ചേര്‍ന്ന് പ്രവര്‍ത്തിക്കാമെന്ന് യോഗത്തില്‍ ഉറപ്പുനല്കി. സമതിയില്‍ ലഭിച്ച മറ്റ് പരാതികളും വികസ പദ്ധതികളും നടപടികള്‍ സ്വികരിക്കുന്നതിന് സമതിയോഗം തീരുമാനമെടുത്തു.
മേലുകാവ് പഞ്ചായത്ത് പ്രസിഡണ്ട് ജോസുകുട്ടി ജോസഫ് അദ്ധ്യക്ഷത വഹിച്ചു ആര്‍ഡിഒ കെ.പി ദീപ ഡപ്യൂട്ടി തഹസീല്‍ദാര്‍ ബിന്ദു തോമസ്, ഈരാറ്റുപേട്ട നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുഹറാ അബ്ദുള്‍ഖാദര്‍, അഡ്വ മുഹമ്മദ് ഇല്യാസ്, വികസന സമിതി അംഗങ്ങളായ എ.കെ ചന്ദ്രമോഹന്‍, ജോസുകുട്ടി പൂവേലില്‍, തോമസ് ഉഴുന്നാലില്‍, അഡ്വ. ആന്റണി ഞാവള്ളി, ഔസേപ്പച്ചന്‍ ഓടയ്ക്കല്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ സജേഷ് ശശി, ആനന്ദ് വെള്ളൂക്കുന്നേല്‍ സ്‌കറിയാച്ചന്‍ പൊട്ടനാനി, സോജന്‍ തൊടുക എന്നിവര്‍ പങ്കെടുത്തു.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments