സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്നും എടുത്ത ലോൺ കുടിശ്ശിക വരുത്തി : വീടുകയറി ആക്രമണം നടത്തി സ്റ്റാഫുകൾ.


സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്നും എടുത്ത ലോൺ കുടിശ്ശിക വരുത്തി : വീടുകയറി ആക്രമണം നടത്തി സ്റ്റാഫുകൾ. 

ബെൽസ്റ്റാർ എന്ന   പ്രൈവറ്റ് കമ്പനിയിൽ നിന്നും 35000.രൂപാ ലോൺ എടുത്ത തുകയിൽ  കുടിശിഖ വരുത്തിയതിലുള്ള വിരോധം നിമിത്തം   52 വയസ്സ്  പ്രായമുള്ള പാറപ്പുറം സ്വദേശിയായ   ആറാട്ടുകുന്നേൽ വീട്ടിൽ  സുരേഷ് കുമാർ എന്നയാളുടെ   വീട്ടിലെത്തിയാണ് കമ്പനിയുടെ   സ്റ്റാഫുകളായ  പ്രതികൾ   കുടിശിഖ  വരുത്തിയത് ചോദ്യം   ചെയ്‌തത്.രണ്ട് തവണയായി 10000 രൂപയായിരുന്നു കുടിശ്ശിക.ഇത്  തർക്കത്തിന് കാരണമായി.തുടർന്ന് ഒന്നാം പ്രതി നാട്ടകം വില്ലേജിൽ   പള്ളം പി ഒ യിൽ   നടുപ്പറമ്പിൽ   വീട്ടിൽ  ജെയിംസ്   ഐസക്  മകൻ  ജാക്സൺ കെ മാർക്കോസ് AGE 27 / 25 വീടിന്റെ സിറ്റ് ഔട്ടിൽ വച്ചിരുന്ന   പ്ലാസ്റ്റർ ഓഫ് പാരീസിൽ   ഉണ്ടാക്കിയ ഒരു ആനയുടെ പ്രതിമയെടുത്ത്   സുരേഷ് കുമാറിനെ അടിച്ചു. സുരേഷ്കുമാർ ഒഴിഞ്ഞുമാറിയെങ്കിലും ചെവിക്ക് പരിക്കുപറ്റി.തുടർന്ന് ഗാന്ധിനഗ‍ർ പോലീസ് കേസ് രജിസ്റ്റ‍ർ ചെയ്ത് പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു.പ്രതിയെ ഏറ്റുമാനൂർ   ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ്   കോടതി - I    മുമ്പാകെ  ഹാജരാക്കി.










"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments