വാഗമൺ ടൂറിസ്റ്റ് കേന്ദ്രത്തില്‍ മയക്കുമരുന്ന് ഉപയോഗവും വിതരണവും നടത്തി വന്ന സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു.



ലഹരി മാഫിയക്ക് എതിരെ ശക്തമായ നടപടിയുമായി വാഗമൺ പോലീസ്. 

അടുത്ത നാളുകളായി ടൂറിസ്റ്റ് കേന്ദ്രമായ വാഗമൺ കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഉപയോഗവും വിതരണവും നടത്തി വന്ന സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. യുവാക്കളുടെ ഇടയില്‍ വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ, ലഹരി ഉപയോഗിക്കുന്നവരെയും വിൽക്കുന്നവരെയും കണ്ടെത്തി  നിയമനടപടികൾ



 സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് വിശദമായ പരിശോധനയില്‍ വാഗമണ്‍ പാറക്കെട്ട്, മരുതുംമൂട്ടിൽ വിജയകുമാർ (52) എന്നയാളുടെ വീട്ടിൽ സൂക്ഷിച്ചിരുന്ന 1.400 കിലോഗ്രാം ഉണക്ക ഗഞ്ചാവ് പിടികൂടിയത്. കൂടാതെ ഇയാളുടെ മൂത്ത മകൻ വിവേക് (24), പഴയചന്ത, പുളിമ്പറമ്പിൽ പ്രജീഷ് (21) എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തു.  


പീരുമേട് ഒന്നാം ക്ലാസ്സ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഇവരെ റിമാൻറ് ചെയ്തു. ഇടുക്കി ജില്ലാ പോലീസ് മേധാവി വിഷ്ണു പ്രദീപ് റ്റി.കെ ഐ.പി.എസ് – ന്റെ നിർദ്ദേശാനുസരണം പീരുമേട് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട്  വിശാൽ ജോൺസന്റെ നേതൃത്വത്തിൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും, വാഗമൺ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിൽയിലാണ് ലഹരി കണ്ടെത്താനായത്.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34




Post a Comment

0 Comments