നമ്മുടെ ഉത്സവങ്ങളും ആഘോഷങ്ങളുമെല്ലാം ജീവിതസമാധാനത്തിനാണെന്നും ഉത്സവലഹരി ജീവിതലഹരിയായി മാറണമെന്നും ശിവഗിരി മഠം ജനറല്‍ സെക്രട്ടറി ശുഭാംഗാനന്ദസ്വാമികള്‍ പറഞ്ഞു.
ഇത്തരം ആഘോഷങ്ങളും ആചാരവും അനുഷ്ഠാനങ്ങളുമെല്ലാം പൂര്‍വ്വിക ആത്മീയ ആചാര്യന്‍മാര്‍ സൃഷ്ടിച്ചത് മനുഷ്യ നന്‍മയ്ക്കായാണെന്നും അദ്ദേഹം പറഞ്ഞു.
ശ്രീ സുബ്രഹ്മണ്യ ഗുരുദേവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു ശുഭാംഗാനന്ദസ്വാമികള്‍.
ശാഖായോഗവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ അന്‍പത് വര്‍ഷം പിന്നിട്ട ദേവസ്വം സെക്രട്ടറി പി.ആര്‍. രവി കണികുന്നേലിനെ ശുഭാംഗാനന്ദസ്വാമികള്‍ പൊന്നാട അണിയിച്ചാദരിച്ചു.
ശാഖാ നേതാക്കളായ സുകുമാരന്‍ പെരുമ്പ്രായില്‍, സന്തോഷ് കിഴക്കേക്കര, സുധാകരന്‍ വാളിപ്ലാക്കല്‍, രവി കൈതളാവുംകര, സലിജ സലിം ഇല്ലിമൂട്ടില്‍, അജിതാ വിജയന്‍, മനു മനോജ്, അജീഷ് കളത്തില്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. പി.ആര്‍. രവി കണികുന്നേല്‍ മറുപടി പ്രസംഗം നടത്തി.
മീനച്ചില്‍ യൂണിയന്‍ നേതാക്കളായ സുരേഷ് ഇട്ടിക്കുന്നേല്‍, രാമപുരം സി.ടി. രാജന്‍, സിബി ചിന്നൂസ് തുടങ്ങിയവരും കൊടിയേറ്റ് ചടങ്ങില്‍ പങ്കെടുത്തു.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments