പൂക്കുളത്തേൽ -വടക്കേത്തൊട്ടി റോഡ് ഉദ്ഘാടനം ചെയ്തു.



പൂക്കുളത്തേൽ -വടക്കേത്തൊട്ടി റോഡ് ഉദ്ഘാടനം ചെയ്തു. 

ജില്ലാ , ഗ്രാമപഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തീകരിച്ച കടനാട് പഞ്ചായത്തിലെ മാനത്തൂർ വാർഡിൽപ്പെട്ട പൂക്കുളത്തേൽ - വടക്കേത്തൊട്ടി റോഡ് ഉദ്ഘാടനം ചെയ്തു. 


ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ അനുവദിച്ച ഏഴ് ലക്ഷം രൂപ ഉപയോഗിച്ച് റോഡിൻറെ സംരക്ഷണഭിത്തിയും പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി നാലുലക്ഷം രൂപ ഉപയോഗിച്ച് ടാറിങ്ങും ആണ് പൂർത്തീകരിച്ചത്. 


സംരക്ഷണ ഭിത്തിയും ടാറിങ്ങും പൂർത്തീകരിച്ചതോടെ റോഡിന് കൂടുതൽ വീതി ലഭിക്കുകയും മഴക്കാലത്ത് റോഡ് ഇടിഞ്ഞുള്ള അപകട   ഭീഷണി ഒഴിവാകുകയും ചെയ്തു. 


പഞ്ചായത്ത് പ്രസിഡൻറ് ജിജി തമ്പി അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ റോഡിൻറെ ഉദ്ഘാടനം നിർവഹിച്ചു. 

ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സെബാസ്റ്റ്യൻ കട്ടയ്ക്കൽ, ബെന്നി ഈരൂരിക്കൽ, ഷാജൻ കടുകുംമാക്കൽ, ഷാജി ഉപ്പുമാക്കൽ, ജോണി എടക്കര തുടങ്ങിയവർ പ്രസംഗിച്ചു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments