അറുപതാം പിറന്നാൾ ആഘോഷ വേളയിൽ … പുതിയ കാമുകിയെ പരിചയപ്പെടുത്തി ആമിർ ഖാൻ…




 പുതിയ കാമുകിയെ പരിചയപ്പെടുത്തി ബോളിവുഡ് താരം ആമിര്‍ ഖാന്‍. ബോളിവുഡ് താരത്തിന് വെള്ളിയാഴ്ച 60 വയസ് തികയുന്ന സന്ദര്‍ഭത്തില്‍ മുംബൈയില്‍ മാധ്യമങ്ങളുമായി നടത്തിയ മുഖാമുഖത്തിലാണ് പുതിയ ജീവിത പങ്കാളിയെ ആമിര്‍ പരിചയപ്പെടുത്തിയിരി ക്കുന്നത്. 25 വര്‍ഷത്തിലേറെയായി ഗൗരി സ്പ്രാറ്റ് എന്ന യുവതിയെ അറിയാമെന്നും ഒരു വര്‍ഷമായി ഗൗരിയുമായി പ്രണയത്തിലാണെന്നും ആമിർ ഖാൻ പറഞ്ഞു.


 ബെംഗളൂരു സ്വദേശിയായ ഗൗരി നിലവില്‍ ബെംഗളൂരു സ്വദേശിയായ ഗൗരി നിലവില്‍ ആമിര്‍ ഖാന്റെ പ്രൊഡക്ഷന്‍ കമ്പനിയിലാണ് ജോലി ചെയ്യുന്നത്. ആറ് വയസ്സുള്ള ഒരു മകന്റെ അമ്മയായ ഗൗരിക്കൊപ്പം താന്‍ ലിവിങ് ടുഗതറിലാണെന്ന് താരം പറഞ്ഞു. 


ഗൗരി തന്റെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയതായും അവര്‍ തങ്ങളുടെ ബന്ധത്തില്‍ സന്തുഷ്ടരാണെന്നും ആമിര്‍ ഖാന്‍ പറഞ്ഞു. തന്‍റെ പുതിയ ബന്ധത്തില്‍ തന്‍റെ മക്കള്‍ക്ക് സന്തോഷമാണ്. എന്നാല്‍ ഔദ്യോഗികമായി ഒരു കുടുംബ ഗെറ്റ്ടുഗതര്‍ ഉണ്ടായിയിട്ടില്ലെന്നും ആമിര്‍ പറയുന്നു. പുതിയ പങ്കാളിക്ക് വേണ്ടി ഗാനങ്ങള്‍ പാടുന്നത് തനിക്ക് ഇഷ്ടപ്പെട്ട കാര്യമാണെന്നും ആമിര്‍ പറഞ്ഞു. 





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34



Post a Comment

0 Comments