ദുരന്ത നിവാരണ മോക്ഡ്രിൽ: പാലായിൽ ഏകോപനയോഗം ചേർന്നു



ദുരന്ത നിവാരണ മോക്ഡ്രിൽ: പാലായിൽ ഏകോപനയോഗം ചേർന്നു

റീബിൽഡ് കേരളാ ഇനിഷ്യേറ്റീവ് ഫോർ റിസൽട്‌സ് പദ്ധതിയുടെ ഭാഗമായി നടത്തുന്ന പാലാ ക്ലസ്റ്റർതല മോക്ഡ്രില്ലുമായി ബന്ധപ്പെട്ട് ഏകോപനയോഗം ചേർന്നു. പാലാ നഗരസഭ ടൗൺ ഹാളിൽ നടന്ന  യോഗം നഗരസഭാ ചെയർമാൻ തോമസ് പീറ്റർ  ഉദ്ഘാടനം ചെയ്തു. പാലാ തഹസിൽദാർ ലിറ്റി മോൾ തോമസ് അധ്യക്ഷത വഹിച്ചു.


മേയ് ഏഴിന് രാവിലെ 11 മണിക്കു നഗരസഭാ ടൗൺ ഹാളിനു സമീപം മീനച്ചിലാറ്റിൽ വച്ച് ദുരന്തനിവാരണവുമായി ബന്ധപ്പെട്ട മോക് ഡ്രിൽ നടത്താൻ യോഗം തീരുമാനിച്ചു.  മേയ് ആറിന് രാവിലെ 11 മണിക്കു നഗരസഭടൗൺ ഹാളിൽ വച്ച് ടേബിൾടോപ്പ് യോഗം ചേരും.


കില ഡി.സി.ആർ.ടി. ഇടുക്കി ജില്ലാ കോ ഓർഡിനേറ്റർ ഗോകുൽ വിജയൻ  മോക്ഡ്രിൽ സംബന്ധിച്ച് ആമുഖ പ്രഭാഷണം നടത്തി. നഗരസഭാ വൈസ് ചെയർപേഴ്‌സൺ ബിജി ജോജോ, അംഗങ്ങളായ ഷാജു വി. തുരുത്തൻ, ഭരണങ്ങാനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബീനാ ടോമി, കിടങ്ങൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തോമസ് മാളിയേക്കൽ, ഡി.ഡി.എം.എ. ഹസാർഡ് അനലിസ്റ്റ് സുസ്മി സണ്ണി,


 എൽ.എസ്.ജി. ഡി.എം. പ്ലാൻ കോഓർഡിനേറ്റർ അനി തോമസ്, ഡി.സി.എ.ടി. ബ്ലോക്ക് കോ ഓർഡിനേറ്റർമാരായ വി. സുകന്യ, സുജിത്ത് തോമസ് എന്നിവർ പ്രസംഗിച്ചു.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments