കണ്ടൽ വന സംരക്ഷണം അരുവിത്തുറ കോളേജും കുമരകം ഗ്രാമ പഞ്ചായത്തുമായി ധാരണ പത്രം ഒപ്പുവച്ചു.
കണ്ടൽ വന സംരക്ഷണവുമായി ബന്ധപ്പെട്ട് കുമരകം ഗ്രാമപഞ്ചായത്തും സെൻറ് ജോർജ് കോളജിലെ ഒറേറ്ററി ക്ലബ്ബും ക്വിസ് ക്ലബ്ബും ധാരണ പത്രം ഒപ്പുവെച്ചു.കണ്ടൽ വന സംരക്ഷണവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളുടെ പ്രാതിനിധ്യം ഉറപ്പാക്കിയുള്ള കർമ്മപരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. വിദ്യാർഥികൾക്ക് ആവശ്യമായ പരിശീലനവും ബോധവൽക്കരണ ക്ലാസുകളും പഞ്ചായത്തിന്റെ നേതൃത്വത്തിൽ നൽകും.
വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ കണ്ടൽക്കാടുകൾ വച്ച് പിടിപ്പിക്കുകയും അവയെ സംരക്ഷിക്കുകയും ചെയ്യും.പദ്ധതി സംബന്ധിച്ച ധാരണ പത്രത്തിൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ് കുമരകം ഗ്രാമപഞ്ചായത്ത് സെക്കട്ടറി ജയന്തി ഗോപാലകൃഷ്ണൻ എന്നിവർ ഒപ്പുവച്ചു. അഞ്ചു വർഷം ദൈർഘ്യമുള്ള കർമ്മപരിപാടികൾക്കാണ് ഇതോടെ തുടക്കമാവുന്നത്.
കോളേജിലെ ഓറേറ്ററി ക്ലബ് കൺവീനർ ജോസിയ ജോൺ ക്വിസ് ക്ലബ്ബ് കോഡിനേറ്റർ ഡോൺ ജോസഫ് എന്നിവർ പദ്ധതിക്ക് നേതൃത്വം നൽകും. അരുവിത്തുറ സെൻറ് ജോർജ് കോളജിന്റെ പരിസ്ഥിതി സംരക്ഷണ നിലപാടുകളുടെ ഭാഗമാണ് ധാരണപത്രം എന്ന് കോളേജ് മാനേജർ വെരി റവ ഫാ സെബാസ്റ്റ്യൻ വെട്ടുകല്ലേൽ, കോളേജ് പ്രിൻസിപ്പൽ പ്രൊഫ ഡോ സിബി ജോസഫ്, കോളേജ് ബർസാർ റവ ഫാ ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ തുടങ്ങിയവർ പറഞ്ഞു.
0 Comments