പാമ്പാടിയില്‍ ബസിനുള്ളില്‍ വെച്ച് യാത്രക്കാരിയുടെ ഒരുപവന്റെ മാല മോഷ്ടിച്ചു. മീനടം സ്വദേശിയായ യുവതി പിടിയില്‍. നിരവധി മോഷണക്കേസില്‍ പ്രതിയാണ് യുവതി

 

പാമ്പാടിയില്‍ ബസിനുള്ളില്‍ വെച്ച് യാത്രക്കാരിയുടെ ഒരുപവന്റെ മാല മോഷ്ടിച്ചു. മീനടം സ്വദേശിയായ യുവതി പിടിയില്‍. നിരവധി മോഷണക്കേസില്‍ പ്രതിയാണ് യുവതി

  കോട്ടയം പാമ്പാടിയില്‍ ബസില്‍ വെച്ച് യാത്രക്കാരിയുടെ മാല മോഷ്ടിച്ച സംഭവത്തിലെ പ്രതി പിടിയില്‍. മീനടം സ്വദേശി മിനി തോമസിനെയാണ് പാമ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്. കൂരോപ്പട സ്വദേശിയായ വീട്ടമ്മയുടെ ഒരു പവന്‍ തൂക്കമുള്ള മാല ഇന്നലെയാണ് പ്രതി കവര്‍ന്നത്. മോഷ്ടിച്ച മാല കോട്ടയത്തെ ജ്വല്ലറിയില്‍ പ്രതി വില്‍ക്കുകയും ചെയ്തിരുന്നു. 


പ്രതിയെ ജ്വല്ലറിയില്‍ എത്തിച്ച് പൊലീസ് തെളിവെടുത്തു. നിരവധി മോഷണക്കേസില്‍ പ്രതിയാണ് മിനി തോമസ്. ബസുകളിലും ആള്‍ത്തിരക്ക് ഉള്ള സ്ഥലങ്ങളിലും എത്തി സ്വര്‍ണാഭരണങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിക്കുന്നതാണ് പ്രതിയുടെ രീതി.


 മാല നഷ്ടപ്പെട്ട വീട്ടമ്മ ബസിനുള്ളില്‍ വെച്ച് തന്നെ ഇക്കാര്യം പറയുകയും പിന്നീട് പാമ്പാടി പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയും ചെയ്തിരുന്നു. പാമ്പാടി പൊലീസ്  നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇപ്പോള്‍ മിനി തോമസിനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. അറസ്റ്റ് രേഖപ്പെടുത്തി ഇന്ന് തന്നെ പ്രതിയെ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. 
 
                       





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments