രാമപുരത്ത് ഒരു കിലോ കഞ്ചാവുമായി ആസ്സാം സ്വദേശി പിടിയിൽ


രാമപുരത്ത് ഒരു കിലോ കഞ്ചാവുമായി ആസ്സാം സ്വദേശി പിടിയിൽ 

രാമപുരം വടക്കേടത്തുപീടിക ഭാഗത്ത്‌ വച്ച് രാമപുരം പോലീസ് ഇൻസ്‌പെക്ടർ അഭിലാഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ആസ്സാം സ്വദേശി അംദാദുൽ ഇസ്ലാമിനെ(20) വിദഗ്ദമായി പിടികൂടിയത്.

ഈ മാസം 6 ന് ഒരു കിലോ കഞ്ചാവുമായി വെസ്റ്റ് ബംഗാൾ സ്വദേശി രാമപുരം പോലീസിന്റെ പിടിയിൽ ആയിരുന്നു. അ യാളെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നും പ്രതിയെക്കുറിച്ച് സൂചനകൾ കിട്ടി.തുടർന്ന് ആഴ്ചകളോളം നീണ്ട നിരീക്ഷണത്തിനു ശേഷം ഇയാളെ വിൽപ്പനക്കായി കൊണ്ടുവന്ന ഒരു കിലോ കഞ്ചാവുമായി പിടികൂടുകയായിരുന്നു.


രാമപുരം പോലീസ് സ്റ്റേഷൻ എസ്. ഐ. സാബു ആന്റണി, എ. എസ്. ഐ. സജി , എസ്. സി. പി. ഓ. മാരായ വിനീത്, പ്രദീപ്‌ ഗോപാലൻ, സി. പി. ഒ. മാരായ വിഷ്ണു, ശ്യാം മോഹൻ, ജിതീഷ്, ശ്യാം ടി. ശശി, ഹോം ഗാർഡ് സുഭാഷ് എന്നിവരും പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments