പരിചയക്കാരുടെ "തോമാച്ചൻ " ഇനി പാലാ നഗരസഭ ഭരിക്കും...... പുതിയ ചെയർമാനായി കേരളാ കോൺഗ്രസ്സ് എം. പ്രതിനിധി തോമസ് പീറ്റർ ചുമതലയേറ്റു



പരിചയക്കാരുടെ "തോമാച്ചൻ " ഇനി പാലാ നഗരസഭ ഭരിക്കും...... പുതിയ ചെയർമാനായി കേരളാ കോൺഗ്രസ്സ് എം. പ്രതിനിധി തോമസ് പീറ്റർ ചുമതലയേറ്റു.

സുനിൽ പാലാ 

പാലാ നഗരസഭാ മൂന്നാം വാർഡ് കൗൺസിലറാണ്. സ്പോർട്സ്മാൻ കൂടിയായ തോമസ് പീറ്റർ , താൻ തികഞ്ഞ "സ്പോർട്സ്മാൻസ്പിരിറ്റോടെ " നഗരസഭയെ നയിക്കുമെന്ന്
 "യെസ് വാർത്ത" യോടു പറഞ്ഞു. എല്ലാവർക്കും തുല്യ പരിഗണന നൽകും. 

എല്ലാ വാർഡുകളിലും വികസന പ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും നൽകും. സമയ പരിമിതിയിൽ നിന്നു കൊണ്ട് ജനകീയ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുന്നത്ര ശ്രമിക്കുമെന്നും തോമസ് പീറ്റർ പറഞ്ഞു.


യു.ഡി. എഫിലെ ജോസ് ഇടേട്ട് ആയിരുന്നു എതിർ സ്ഥാനാർത്ഥി. തോമസ് പീറ്ററിന് 16 വോട്ടും ജോസ് ഇടേട്ടിന് 9 വോട്ടും ലഭിച്ചു.

പാലാ നഗരസഭാ മുൻ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സിബിൽ തോമസാണ് തോമസ് പീറ്ററിൻ്റെ ഭാര്യ.
ഡോ . ദിവ്യ ആൻ തോമസ്, എഞ്ചിനീയറായ ദീപു പീറ്റർ തോമസ്, ഡോ . ദീപക് പീറ്റർ തോമസ് എന്നിവർ മക്കളും ഡോ.അജയ്, അസി പ്രൊഫ . ശ്രുതി എൽസാ ജോസ്, ഡോ. ചിപ്പി സജി എന്നിവർ മരുമക്കളുമാണ്.








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments