മല്ലികശ്ശേരി സെന്റ് ഡൊമിനിക് സാവിയോ യു.പി. സ്‌കൂളിന്റെ എഴുപതാമത് വാര്‍ഷികവും ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ അനുവദിച്ച 5 ലക്ഷം രൂപ ഉപയോഗിച്ച് സ്‌കൂളില്‍ നിര്‍മ്മിച്ച സാനിട്ടേഷന്‍ ബ്ലോക്കിന്റെ ഉദ്ഘാടനവും സംയുക്തമായി നടത്തി.
സ്‌കൂള്‍ മാനേജര്‍ റവ.ഫാ. ജോസഫ് പരവുമ്മേല്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ സ്‌കൂള്‍ വാര്‍ഷികത്തിന്റെയും സാനിട്ടേഷന്‍ ബ്ലോക്കിന്റെയും ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചു.
യോഗത്തില്‍ ഹെഡ്മിസ്ട്രസ് സി. ലൈസാ ജോസ് സി.എം.സി. ആശ്രമ സുപ്പീരിയര്‍ റവ.ഫാ. എല്‍ജിന്‍, പഞ്ചായത്ത് മെമ്പര്‍ ആശാമോള്‍ ജോസഫ്, പി.റ്റി.എ. പ്രസിഡന്റ് ബിജോമോന്‍ എബ്രാഹം, സ്‌കൂള്‍ ലീഡര്‍ നിഖില്‍ കെ.എസ്., സ്റ്റാഫ് സെക്രട്ടറി റ്റീന റ്റി. ജെയിംസ് എന്നിവര്‍ പ്രസംഗിച്ചു.
0 Comments