കൊച്ചി – ധനുഷ്‌കോടി ദേശീയപാതയിലെ തലക്കോടുനിന്നും മുള്ളരിങ്ങാട് പോകുന്ന പാതയോടു ചേര്‍ന്ന് കാട്ടാനക്കൂട്ടം എത്തിയതോടെ യാത്രക്കാര്‍ ഭീതിയില്‍. നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന തലക്കോട് – മുള്ളരിങ്ങാട് റോഡില്‍ ചുള്ളിക്കണ്ടം പനങ്കുഴി ഭാഗത്ത് റോഡിന് സമീപമാണ് കാട്ടാനകള്‍ നിലയുറപ്പിച്ചിരിക്കുന്നത്.
ഇതുവഴി വരുന്ന വാഹന, കാല്‍നട യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇവിടെ ഫെന്‍സിംഗ് ഉള്‍പ്പെടെ സജ്ജമാക്കുമെന്ന് അധികൃതര്‍ പറഞ്ഞിരുന്നെങ്കിലും ജനവാസ മേഖലകളില്‍ പോലും ഇതു പൂര്‍ണമായും നടപ്പാക്കിയിട്ടില്ല.
0 Comments