വൃദ്ധയായ സ്ത്രീയുടെ വീട്ടിൽ കയറി മാല പൊട്ടിച്ചു കടന്ന പ്രതിയെ സഹസികമായി പിടികൂടി ഗാന്ധിനഗർ പോലീസ് : ഒരു പോലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു.


വൃദ്ധയായ സ്ത്രീയുടെ വീട്ടിൽ കയറി മാല പൊട്ടിച്ചു കടന്ന പ്രതിയെ സഹസികമായി പിടികൂടി ഗാന്ധിനഗർ പോലീസ് : ഒരു പോലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു.

കോട്ടയം പുല്ലരിക്കുന്ന് സ്വദേശി പാലക്കുഴി വീട്ടിൽ അരുൺ ബാബുവാണ് പിടിയിലായത്. ഈ മാസം 5-ആം തീയതിയാണ് കോട്ടയം മാള്ളുശ്ശേരി ഭാഗത്തു താമസിക്കുന്ന സ്ത്രീയുടെ വീട്ടിൽ രാത്രി അതിക്രമിച്ചു കടന്ന് അവരെ കത്തികാണിച്ചു ഭീഷണിപ്പെടുത്തി മൂന്ന് പവന്റെ മാലയും പണവും അപഹരിച്ചു ക ടന്നത്. ഗാന്ധിനഗർ പോലീസ് ഈ സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. 


ഇന്ന് ( 16.03.25 ) വൈകുന്നേരം കോട്ടയം എസ്. എച്. മൗണ്ട് ഭാഗത്ത്‌ ഇയാൾ ഉണ്ടെന്ന് വിവരം ലഭിച്ച് പിടിക്കാൻ പോയ ഗാന്ധിനഗർ എസ്. ഐ. അനുരാജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന് നേരെ ഇയാൾ കത്തി വീശുകയായിരുന്നു ഇയാളുടെ കയ്യിൽ നിന്നും കത്തി പിടിച്ചു വാങ്ങിയ സമയം കയ്യിലുണ്ടായിരുന്ന മറ്റൊരു കത്തികൊണ്ട് വീണ്ടും പോലീസ് സംഘത്തിനെ ആക്രമിച്ചു. തുടർന്ന്    ഇയാളെ ബലമുപയോഗിച്ച് കീഴ്പ്പെടുത്തി കത്തി പിടിച്ചു വാങ്ങി.അതിനു ശേഷം ഇയാളെ കസ്റ്റഡിയിൽ എടുക്കുന്ന സമയം പോക്കറ്റിൽ ഒളിപ്പിച്ചിരുന്ന മറ്റൊരു കത്തികൊണ്ട് പോലീസുദ്യോഗസ്ഥനെ ആക്രമിക്കുകയായിരുന്നു. 


പരിക്കേറ്റ ഗാന്ധിനഗർ സ്റ്റേഷൻ സിവിൽ പോലീസ് ഓഫീസർ സുനു ഗോപിയെ
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അരുൺ ബാബു
2024 ൽ പൊൻകുന്നം പോലീസ് സ്റ്റേഷൻ പരിധിയിൽ വാടകക്ക് താമസിച്ചു വരവേ കാപ്പാ നിയമം ലംഘിച്ചതിനു അറസ്റ്റിലായിരുന്നു.


 അതിനെ തുടർന്ന് ഇയാളുടെ ഭാര്യ വാടകവീടൊഴിഞ്ഞ് മക്കളെ പാലക്കാട്‌ ബന്ധു വീട്ടിൽ ആക്കിയ ശേഷം കോട്ടയത്ത് ഹോസ്റ്റലിൽ ആയിരുന്നു താമസം.


പോലീസ് കസ്റ്റഡിയിൽ ഉള്ള പ്രതിയെ പോലീസ് നടപടികൾക്ക് ശേഷം കോടതിയിൽ ഹാജരാക്കും.
പ്രതിയെ പിടികൂടിയ സംഘത്തിൽ എസ്. ഐ. ബിനുകുമാർ സീനിയർ സിവിൽ പോലീസ് ഓഫീസർ ദിലീപ് വർമ, സി. പി. ഓ. മാരായ രഞ്ജിത്, അനൂപ് എന്നിവരും ഉണ്ടായിരുന്നു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments