മധ്യ തിരുവിതാംകൂറിലെ ആനപ്രേമികളെ ആവേശത്തിൻ്റെ കൊടുമുടിയിൽ എത്തിക്കുന്ന തിരുനക്കര പൂരം നാളെ.
തിരുനക്കര തേവരുടെ തിരുമുമ്പിൽ നടക്കുന്ന പൂരാഘോഷത്തിൽ തൃക്കടവൂർ ശിവരാജു തിരുനക്കരയപ്പന്റെ സ്വർണത്തിടമ്പേറ്റും. ക്ഷേത്രത്തിനു തൊട്ടു മുന്നിലെ ശിവശക്തി ഓഡിറ്റോറിയത്തിനു സമീപം പടിഞ്ഞാറൻ ചേരുവാരത്തിലായിരിക്കും ശിവരാജു. മൈതാനത്തിന്റെ മറ്റേയറ്റത്ത് ഗണപതി കോവിലിനു സമീപം കിഴക്കൻ ചേരുവാരത്തിൽ പാമ്പാടി രാജൻ ദേവിയുടെ തിടമ്പുമേറ്റും.
സമീപപ്രദേശത്തെ വിവിധ ക്ഷേത്രങ്ങളിൽ നിന്നുള്ള ചെറുപൂരങ്ങൾ നാളെ രാവിലെ 9നു ക്ഷേത്രമുറ്റത്തു സംഗമിക്കും. ലക്ഷണമൊത്ത ഇരുപത്തിരണ്ട് ഗജവീരന്മാര് ആണ് പൂരത്തിന് എഴുന്നള്ളിക്കപ്പെടുക. ആനകൾ: തൃക്കടവൂർ ശിവരാജു, പാമ്പാടി രാജൻ, ഈരാറ്റുപേട്ട അയ്യപ്പൻ, ഭാരത് വിശ്വനാഥൻ, പാമ്പാടി സുന്ദരൻ, ഉഷശ്രീ ശങ്കരൻകുട്ടി, കിരൺ നാരായണൻകുട്ടി, കാഞ്ഞിരക്കാട്ട് ശേഖരൻ,
തടത്താവിള രാജശേഖരൻ, ചൈത്രം അച്ചു, മീനാട് വിനായകൻ, വേമ്പനാട് അർജുൻ, തോട്ടയ്ക്കാട് കണ്ണൻ, മീനാട് കേശു, തോട്ടയ്ക്കാട് രാജശേഖരൻ, കരിമണ്ണൂർ ഉണ്ണി, അക്കാവിള വിഷ്ണുനാരായണൻ, ചുരൂർമഠം രാജശേഖരൻ, കുന്നുമേൽ പരശുരാമൻ, വേമ്പനാട് വാസുദേവൻ, ഉണ്ണിപ്പള്ളി ഗണേശൻ, കല്ലുത്താഴ് ശിവസുന്ദർ.
0 Comments