നെയ്യശ്ശേരിയില്‍ റബ്ബര്‍ ഷീറ്റിന് തീ പിടിച്ച് നാശനഷ്ടം

 

നെയ്യശ്ശേരിയില്‍ റബ്ബര്‍ ഷീറ്റിന് തീ പിടിച്ച് നാശനഷ്ടം. വാഴേപ്പറമ്പില്‍ സിബി മാത്യുവിന്റെ വീടിനോട് ചേര്‍ന്നുള്ള ഷെഡ്ഡില്‍ വെള്ളിയാഴ്ച രാവിലെ 10.30ഓടെയാണ് തീപിടുത്തമുണ്ടായത്. ഉണക്കാന്‍ ഇട്ടിരുന്ന റബ്ബര്‍ ഷീറ്റുകളിലേക്ക് അടുപ്പില്‍ നിന്നും തീ പടരുകയായിരുന്നു. ഉടന്‍തന്നെ വീട്ടുടമസ്ഥര്‍ അടുക്കളയില്‍ നിന്നും ഗ്യാസ് സിലിണ്ടര്‍ മാറ്റുകയും, മോട്ടര്‍ പമ്പ് ചെയ്ത് തീ അണയ്ക്കുവാന്‍ ശ്രമിക്കുകയും ചെയ്‌തെങ്കിലും തീ നിയന്ത്രണ വിധേയമായില്ല. 


തുടര്‍ന്ന് തൊടുപുഴ അഗ്‌നി രക്ഷാ സേനയെത്തി തീ അണക്കുകയായിരുന്നു. തീപിടുത്തത്തില്‍ അടുക്കളയിലെ ജനലുകളിലേക്ക് തീ പടരുകയും ചില്ലുകള്‍ പൊട്ടിവീഴുകയും ചെയ്തു.150ഓളം ഷീറ്റുകളാണ് ഉണക്കാന്‍ ഇട്ടിരുന്നത്. 


തീ പിടുത്തത്തില്‍ ഷീറ്റ്, ചിമ്മിനി, ആസ്ബറ്റോസ് ഷീറ്റ്, അടുക്കളയില്‍ സൂക്ഷിച്ചിരുന്ന കാലിത്തീറ്റ തുടങ്ങിയവയ്ക്ക് എല്ലാമായി 40,000 രൂപയുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക നിഗമനം.


അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ബിജു പി തോമസ്, സീനിയര്‍ ഫയര്‍ ഓഫീസര്‍ എം.എന്‍ വിനോദ് കുമാര്‍, ഗ്രേഡ് സീനിയര്‍ ഫയര്‍ ഓഫീസര്‍മാരായ ബിബിന്‍ എ തങ്കപ്പന്‍, ബിനോദ് എം.കെ, പി.എന്‍ അനൂപ്, ഫയര്‍ ഓഫീസര്‍മാരായ അനില്‍ നാരായണന്‍, 


ജെയിംസ് നോബിള്‍, എഫ്.എസ് ഫ്രിജിന്‍, ജെസ്റ്റിന്‍ ജോയി ഇല്ലിക്കല്‍, ഹോം ഗാര്‍ഡ് രാജീവ് ആര്‍ നായര്‍ എന്നിവര്‍ ചേര്‍ന്നാണ് തീണച്ചത്. 



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments