കണ്‍സ്ട്രക്ഷന്‍ എക്യുപ്‌മെന്റ് ഓണേഴ്‌സ് അസോസിയേഷന്‍ പാലാ മേഖലാ സമ്മേളനവും കുടുംബ സംഗമവും ആശ്രയ ഫണ്ട് കൈമാറലും നാളെ അഞ്ചേരി ഓഡിറ്റോറിയത്തില്‍ നടക്കും.
വൈകിട്ട് 5 ന് ചേരുന്ന സമ്മേളനം മാണി സി. കാപ്പന്‍ ഉദ്ഘാടനം ചെയ്യും.
സി.ഇ.ഒ.എ. സംസ്ഥാന പ്രസിഡന്റ് ജിജി കടവില്‍, സംസ്ഥാന സെക്രട്ടറി സമീര്‍ ബാബു, സംസ്ഥാന ട്രഷറര്‍ അനില്‍ പൗഡിക്കോണം, കോട്ടയം ജില്ലാ പ്രസിഡന്റ് സുബാഷ് പൈക, ജില്ലാ സെക്രട്ടറി അരുണ്‍ കുളംമ്പള്ളില്‍, വൈസ് പ്രസിഡന്റ് അനൂപ്, ട്രഷറര്‍ ബിജുമോന്‍, മേഖലാ പ്രസിഡന്റ് ജിനീഷ് കട്ടച്ചിറ, മേഖലാ സെക്രട്ടറി വരുണ്‍ ഘോഷ് സംസ്ഥാന ജില്ലാ മേഖലാ ഭാരവാഹികളും സി.ഇ.ഒ.എ. അംഗങ്ങളും കുടുംബാംഗങ്ങളും സമ്മേളനത്തില്‍ പങ്കെടുക്കും.
സി.ഇ.ഒ.എ. സംഘടനയില്‍ മെമ്പറായിരിക്കുന്ന ആശ്രയ പദ്ധതിയില്‍ അംഗമായിരിക്കുന്ന വ്യക്തി മരണപ്പെട്ടാല്‍ അദ്ദേഹത്തിന്റെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ ധനസഹായം നല്‍കുന്ന ആശ്രയ പദ്ധതിയില്‍ കോട്ടയം ജില്ലയിലെ മരണപ്പെട്ട എസ്.കെ.ആര്‍. അനിയുടെ കുടുംബത്തിന് 5 ലക്ഷം രൂപ സമ്മേളനത്തില്‍ വച്ച് കൈമാറും.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments