ജില്ലാതല സ്പോർട്‌സ് അക്കാദമി സെലക്ഷൻ



 കേരളാ സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിലിന്റെ കീഴിൽ വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന ജില്ലാ സ്പോർട്സ് അക്കാദമി, സ്‌കൂൾ, പ്ലസ് വൺ, കോളേജ് സ്പോർട്സ് അക്കാദമി എന്നിവിടങ്ങളിലേയ്ക്ക് 2025-2026 അധ്യയന വർഷത്തേക്കുള്ള കായിക താരങ്ങളുടെ കോട്ടയം ജില്ലാ സെലക്ഷൻ ( അത് ലറ്റിക്സ്, ഫുട്ബോൾ, വോളിബോൾ, ബാസ്‌കറ്റ്ബോൾ) ഏപ്രിൽ മൂന്നിന് കോട്ടയം നെഹ്‌റു സ്റ്റേഡിയത്തിൽ നടക്കും. സ്‌കൂൾ സ്പോർട്സ് അക്കാദമിയിൽ ഏഴ്, എട്ട് ക്ലാസുകളിലേയ്ക്കും പ്ലസ് വൺ, കോളജ് ക്ലാസുകളിലേയ്ക്കുമാണ് സെലക്ഷൻ (നിലവിൽ 6, 7, 10,+2 ക്ലാസുകളിൽ പഠിക്കുന്നവർ). സെലക്ഷനിൽ പങ്കെടുക്കുന്നവർ ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ, ജനന സർട്ടിഫിക്കറ്റ്/ ആധാർ കാർഡ് എന്നിവയുടെ പകർപ്പ്, ഏത് ക്ലാസ്സിൽ പഠിക്കുന്നുവെന്ന് ഹെഡ്മാസറ്റർ/പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ്, സ്‌പോർട്സിൽ പ്രാവീണ്യം തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ ഒറിജിനലും പകർപ്പും എന്നിവ സഹിതം അന്നുരാവിലെ 8.30 ന് സ്റ്റേഡിയത്തിൽ എത്തണം. വിശദ വിവരങ്ങൾക്ക് ഫോൺ: 0481- 2563825, 8547575248, 9446271892.









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments