എലിക്കുളംകാരൻ ജോയൽ.വി.ജോയ് ഇനി സ്റ്റാർ സിംഗറിൽ പാടും



എലിക്കുളംകാരൻ ജോയൽ.വി.ജോയ് ഇനി സ്റ്റാർ സിംഗറിൽ പാടും

 ഏഷ്യാനെറ്റിന്റെ സ്റ്റാർ സിംഗറിലേക്ക് എലിക്കുളം കുരുവിക്കൂട് സ്വദേശിയായ വാഴമറ്റത്തിൽ ജോയൽ.വി.ജോയ് തിരഞ്ഞെടുക്കപ്പെട്ടു. 6200 മത്സരാർത്ഥികളിൽ നിന്നും അവസാന റൗണ്ടിൽ തിരഞ്ഞെടുക്കപ്പെട്ട 18 പേരിൽ ഒരാളാണ് ജോയൽ.തൃപ്പൂണിത്തുറ ആർ എൽ.വി. കോളേജിൽ ബി.എ. മ്യൂസിക് വിദ്യാർത്ഥിയാണ്. 


കുരുവിക്കൂട് വാഴമറ്റത്തിൽ ജോയിയുടേയും, ലിസിയുടേയും മൂത്ത പുത്രനാണ് ജോയൽ.വി.ജോയ് .ഏക സഹോദരി കീർത്തന. വി.ജോയ് . ജോയ് മുപ്പതു വർഷമായി ബാന്റ് മേള കലാകാരനാണ്. ചെറുപ്പം മുതൽ സംഗീതത്തോടുള്ള  താല്പര്യമാണ് ജോയലിനെ മ്യൂസിക് കോളേജിലെത്തിച്ചതും.

ഇപ്പോൾ സ്റ്റാർ സിംഗറിലെത്തിയതും. പഞ്ചായത്തംഗവും അയൽവാസിയുമായ മാത്യൂസ് പെരുമനങ്ങാട് ജോയൽ.വി. ജോയിയെ വീട്ടിലെത്തി പൊന്നാടയണിച്ച് ആദരിച്ചു.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments