പാലാ, സ്വാതന്ത്ര്യസമരത്തിലെ ശക്തി സ്വരുപിണിയായി തീവ്ര ശ്വാസകോശരോഗം മറന്ന് ഇന്ത്യയൊട്ടാകെ ബാലിക സദനുകൾ സ്ഥാപിച്ചും ഉപ്പു സത്യാഗ്രഹം നീലം സമരം അയിത്തോശ്ചാടനം ഇങ്ങിനെ ഗാന്ധിജിയുടെ വലംകൈയായി നിന്ന് പുന ആഗഖാൻ പാലസിൽ തടവിൽ മരിച്ച കസ്തുർബ ഗാന്ധി വനിത ദിനാചാരണത്തിന്റെ റോൾ മോഡലെന്നു കോട്ടയം ജില്ലാ കസ്തുർബ ഗാന്ധിദർശൻ വേദി.
ജില്ലാ ചെയർമാൻ ഓമന ഗോപാലന്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനം സംസ്ഥാന കമ്മറ്റിയംഗം ഡോക്റ്റർ ശോഭ സലിമോൻ ഉൽഘാടനം ചെയ്യ്തു. കെ പി ജി ഡി സംസ്ഥാന സെക്രട്ടറി എ കെ ചന്ദ്രമോഹൻ മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് തോമസ്ക്കുട്ടി നെച്ചിക്കാട്, ജില്ലാ കൺവീനർ ലാലി സണ്ണി, മായരാഹുൽ, ആനി ബിജോയ്, ലീലാമ്മ ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു
0 Comments