കുടുംബ സ്വത്തിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് മകളുടെ ഭർത്താവിൻ്റെ വെട്ടേട്ട് അമ്മായിയമ്മയ്ക്കും തടയാൻ ശ്രമിച്ച സഹോദരിയ്ക്കും ഗുരുതര പരിക്ക്....... കെ.എസ്. ആർ. ടി. സി. ഡ്രൈവറായ മരുമകൻ പിടിയിൽ
വലവൂർ വെള്ളംകുന്നേൽ പരേതനായ സുരേന്ദ്രൻ്റെ ഭാര്യ യമുന (50) ജേഷ്ഠ സഹോദരി സോമവല്ലി (60) എന്നിവർക്കാണ് വെട്ടേറ്റത്. മുഖത്തും കഴുത്തിനും ഗുരുതര പരിക്കുകളോടെ യമുനയെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലും സോമവല്ലിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
സംഭവവുമായി
ബന്ധപ്പെട്ട് സോമവല്ലിയുടെ മകളുടെ ഭർത്താവ് കരിങ്കുന്നം സ്വദേശി
കെഎസ്ആർടിസി ഡ്രൈവർ ആദർശ് പീതാമ്പരനെ (കണ്ണൻ 40) പാലാ പൊലീസ് കസ്റ്റഡിയിൽ
എടുത്തു.
ഇന്നലെ രാത്രി 7 മണിയോടെ വലവൂരിലെ യമുനയുടെ വീട്ടിലാണ് സംഭവം.
സോമവല്ലിയുടെ
കുടുംബസ്വത്തിൻ്റെ വിഹിതം സഹോദരി യമുനയ്ക്ക് നൽകുന്നതിലെ തർക്കങ്ങളാണ്
ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. സോമവല്ലി ബുധനാഴ്ചയാണ്
സഹോദരിയുടെ വീട്ടിൽ എത്തിയത്. ഈ വിവരം അറിഞ്ഞ് മരുമകൻ ആയുധവുമായി
എത്തുകയായിരുന്നു. ഇന്നലെ രാത്രി 7 മണിയോടെ വലവൂരിലെ യമുനയുടെ വീട്ടിലാണ് സംഭവം.
0 Comments