പാലാ നഗരസഭയിലെ മികച്ച ഹരിത വിദ്യാലയത്തിനുള്ള പുരസ്‌കാരം പാലാ സൗത്ത് കടയം ഗവ. എല്‍.പി സ്‌കൂളിന് ലഭിച്ചു.
മാലിന്യമുക്തം നവകേരളം ക്യാമ്പയിനില്‍ മാലിന്യ സംസ്‌കരണരംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ച്ചവച്ചതിനാണ് ഈ അംഗീകാരം. ഇന്നലെ നടന്ന നഗരസഭാതല ശുചിത്വ പ്രഖ്യാപന വേദിയില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ തോമസ് പീറ്ററില്‍ നിന്നും സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ബിന്ദു ജി, അധ്യാപിക സോണി അഗസ്റ്റിന്‍ എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.
ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണും വാര്‍ഡ് കൗണ്‍സിലറുമായ ലിസിക്കുട്ടി, കൗണ്‍സിലര്‍മാര്‍, ശുചിത്വ മിഷന്‍ നഗരസഭാ ഉദ്യോഗസ്ഥര്‍, കുടുംബശ്രീ അംഗങ്ങള്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകള്‍ വിവിധ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.
സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ചേര്‍ത്തുകൊണ്ട് ശുചിത്വ കാര്യങ്ങള്‍ക്കായി നിരവധി പ്രവര്‍ത്തനങ്ങളാണ് കടയം ഗവ. എല്‍.പി. സ്‌കൂളില്‍ ഇതിനോടകം നടത്തിയിട്ടുള്ളത്.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments