ഫാ. ഡോ. അരുൺ കലമറ്റത്തിൽ സീറോ മലബാർ സഭയുടെ ഫാമിലി, ലെയ്റ്റി & ലൈഫ് കമ്മീഷന്റെ ജനറൽ സെക്രട്ടറി

 

സീറോ മലബാർ സഭയിലെ കുടുംബങ്ങൾക്കും അല്മായർക്കും ജീവനും വേണ്ടിയുള്ള കമ്മീഷന്റെ ജനറൽ സെക്രട്ടറിയായി പ്രമുഖ ദൈവശാസ്ത്രജ്ഞൻ റവ.ഫാ. അരുൺ കലമറ്റത്തിലിനെ നിയമിച്ചു. കമ്മീഷൻ ജനറൽ സെക്രട്ടറിയായിരുന്ന റവ.ഫാ. ജോബി മൂലയിൽ, സേവനകാലാവധി പൂർത്തിയാക്കിയതിനാലാണ് പുതിയ നിയമനം.



പെർമനന്റ് സിനഡിന്റെ അംഗീകാരത്തോടെ കുടുംബങ്ങൾക്കും അല്മായർക്കും ജീവനും വേണ്ടിയുള്ള കമ്മീഷൻ ചെയർമാൻ മാർ ജോർജ് മടത്തിക്കണ്ടത്തിലാണ് നിയമനങ്ങൾ നടത്തിയത്. മൂന്ന് വർഷത്തേക്കാണ് നിയമന കാലാവധി.


കുടുംബങ്ങൾക്കും അല്മായർക്കും ജീവനും വേണ്ടിയുള്ള കമ്മീഷൻ ജനറൽ സെക്രട്ടറിയായി നിയമിതനായിരിക്കുന്ന റവ.ഡോ. അരുൺ കലമറ്റത്തിൽ പാലക്കാട് രൂപതാംഗമാണ്. റോമിലെ പൊന്തിഫിക്കൽ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിൽനിന്നും ഡോഗ്മാറ്റിക് തിയോളജിയിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയ ഫാ. ഡോ. കലമറ്റത്തിൽ വിവിധ സെമിനാരികളിൽ അധ്യാപകനാണ്.



പാലക്കാട് രൂപതയുടെ ഫാമിലി അപ്പോസ്റ്റലേറ്റിന്റെ ഡയറക്ടറായും, 'സ്റ്റാർസ്' എന്ന അൽമായ പരിശീലന കേന്ദ്രത്തിന്റെ ഡയറക്ടറായും സേവനം ചെയ്യുന്നതിനിടെയാണ് പുതിയ നിയമനം. 'പ്രവാചകശബ്ദം' ഒരുക്കുന്ന രണ്ടാം വത്തിക്കാൻ കൗൺസിൽ ഓൺലൈൻ പഠനപരമ്പരയിലൂടെ, ലോകത്തിന്റെ


 വിവിധ ഭാഗങ്ങളിലുള്ള വൈദികരും സന്യസ്തരും അൽമായരും ഉൾപ്പെടെ ആയിരങ്ങളെ വിശ്വാസത്തിന്റെ ആഴങ്ങളിലേക്ക് നയിച്ച് കൊണ്ടിരിക്കുന്ന ഫാ. ഡോ. അരുൺ കലമറ്റത്തിൽ കേരള കത്തോലിക്ക സഭയിലെ ഏറെ ശ്രദ്ധ നേടിയ ദൈവശാസ്ത്രജ്ഞൻ കൂടിയാണ്.

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments