ആരോഗ്യം ആനന്ദം - പാലാ കോടതിയിൽ ബോധവത്കരണവും സ്ക്രീനിംഗും നടത്തി



ആരോഗ്യം ആനന്ദം - പാലാ കോടതിയിൽ ബോധവത്കരണവും സ്ക്രീനിംഗും നടത്തി

കേരള സർക്കാരിൻ്റെ കാൻസർ ബോധവത്കരണ സംരംഭമായ ' ആരോഗ്യം ആനന്ദം' ൽ കൈകോർത്ത് മീനച്ചിൽ താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റി. പാലാ കോടതി സമുച്ചയത്തിൽ മീനച്ചിൽ താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റിയും പാലാ ബാർ അസോസിയേഷനും സംയ്യകതമായി പാലാ ജനറൽ ആശുപത്രിയുടെയും ചേർപ്പുങ്കൽ മാർസ്ലീവാ മെഡസിറ്റിയുടെയും സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടി മീനച്ചിൽ താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റി ചെയർമാനും പാലാ കുടുംബ കോടതി ജഡ്ജിയുമായ ഇ.അയൂബ് ഖാൻ ഉദ്ഘാടനം ചെയ്തു. 


കാൻസർ നിർണയത്തിൻ്റെ പ്രാധാന്യത്തെ കുറിച്ച് അദ്ദേഹം വിവരിക്കുകയുണ്ടായി. പാലാ ബാർ അസോസിയേഷൻ വൈസ് പ്രസിഡന്റ് അഡ്വ ആൻ്റെണി ഞാവള്ളി അദ്ധ്യക്ഷനായിരുന്നു.
പാലാ ജനറൽ ആശുപത്രി ഗൈനക്കോളജിസ്റ്റ് ഡോ. നമിത ജോൺ, മാർസ്ലീവാ മെഡിസിറ്റി മെഡിസിറ്റി മെഡിക്കൽ  ഓങ്കോളജിസ്റ് ഡോ.സോൺസ് പോൾ എന്നിവർ  അർബുദ ലക്ഷണങ്ങൾ ,നിർണായ രീതികൾ ചികിത്സാ രീതികൾ എന്നീ  വിഷയങ്ങളെ സംബന്ധിച്ച് വിപുലമായ ബോധവത്ക്കരണ ക്ലാസ് നടത്തി.


കാൻസർ നിർണയ പരിശോധനകൾക്ക് ഡോ.വിജിലെക്ഷ്മി ഡോ .നമിത ജോൺ സി.ഇന്ദു  എന്നിവർ നേതൃത്വം നൽകി .മീനച്ചിൽ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി സെക്രട്ടറി സോണിയ ജോസഫ് ,അഡ്വക്കേറ്റ്'സ് ക്ലാർക്ക് അസോസിയേഷൻ സെക്രട്ടറി മനിലമോൾ തുടങ്ങിയവർ പ്രസംഗിച്ചു .


ബാർ അസോസിയേഷൻ സെക്രെട്ടറി അഡ്വ.റോജൻ ജോർജ് ,ലീഗൽ സർവീസസ് പ്രതിനിധികൾ നേതൃത്വം നൽകി.പാലാ ,ഈരാറ്റുപേട്ട കോടതികളിലെ വനിതാ  അഭിഭാഷകർ,ജീവനക്കാർ,ഗുമസ്തർ,പാരാ ലീഗൽ വോളന്റീർസ് തുടങ്ങി 90  ഓളം പേർ പങ്കെടുത്തു.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments